എംജിയില്‍ സംഘപരിവാർ അനുകൂലി വിസി: ഗവർണറുടെ നടപടിക്ക് സതീശന്റെ ഒത്താശ- എം ശിവപ്രസാദ്

തൃശൂർ: തൃശൂർ എംജി സർവകലാശാലയിൽ സംഘപരിവാർ അനുകൂലിയെ താൽക്കാലിക വിസിയായി നിയമിച്ച ഗവർണറുടെ നടപടിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ഒത്താശ ചെയ്യുകയാണെന്ന് എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. മുൻ സർക്കാർ ലിസ്‌റ്റ് നൽകാത്തതിനാലാണ് താൽക്കാലിക വിസിയെ സർക്കാർ ശുപാർശയില്ലാതെ ഗവർണർ നിയമിച്ചതെന്ന പച്ചക്കള്ളവും പറയുന്നു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ് എം ജി സർവകലാശാല വിസിയുടെ കാലാവധി അവസാനിക്കുന്നത്. ഇൗ സർക്കാരാണ് ലിസ്‌റ്റ് നൽകേണ്ടത്. ആ ലിസ്‌റ്റ് നൽകിയില്ലെന്ന് മാത്രമല്ല, സംഘപരിവാർ അനുകൂലി ഡോ. ഡി മാവുതിനെ താൽക്കാലിക വിസിയായി ഗവർണർ നിയമിച്ച നടപടി തെറ്റാണെന്ന് പറയാനും തയ്യാറായില്ല. ഇത് ഒത്താശയാണ്. ഗവർണറും ആർഎസ്‌എസുമായുള്ള ബന്ധം തുറന്നു സമ്മതിക്കാൻ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും തയ്യാറാകണം.
വി ഡി സതീശനും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും എറണാകുളം ജില്ലയിൽ നിന്ന് സംഘടനാ പ്രവർത്തനം ആരംഭിച്ചവരാണ്. അവരുടെ സ്വന്തം തട്ടകമായ എം ജി സർവകലാശാല സെനറ്റിലേക്ക് 19 ബിജെപിക്കാരെ കുത്തി നിറച്ചു. ഗവർണറുടെ നടപടിക്കെതിരെ പ്രതികരിക്കാതെ സന്ധി ചെയ്യുകയാണ്. മതനിരപേക്ഷ പാരന്പര്യമുള്ള മഹാത്മാഗാന്ധിജിയുടെ പേരുള്ള ഇൗ സർവകലാശാലയിൽ കടന്നു കയാറാൻ ആർഎസ്‌എസ് ശ്രമിക്കാറുണ്ട്. എന്നാൽ എൽഡിഎഫ് സർക്കാർ പ്രതിരോധം തീർത്തിരുന്നു. ഇതെല്ലാം അട്ടിമറിക്കയാണെന്നും എം ശിവപ്രസാദ് പറഞ്ഞു.










0 comments