നവാഫ്‌ സലാം ലബനൻ പ്രധാനമന്ത്രി

Nawaf Salam
വെബ് ഡെസ്ക്

Published on Feb 10, 2025, 12:02 AM | 1 min read

ബെയ്റൂട്ട്: രണ്ട്‌ വർഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ലബനനിൽ സമ്പൂർണ സർക്കാർ രൂപീകരിച്ചു. പുതിയ പ്രധാനമന്ത്രിയായി നവാഫ്‌ സലാമിനെ പ്രസിഡന്റ്‌ ജോസഫ്‌ ഔൻ നിർദേശിക്കുകയായിരുന്നു. ക്രിസ്ത്യൻ, മുസ്‍ലിം വിഭാഗങ്ങൾക്ക് തുല്യ പ്രാതിനിധ്യം നൽകി സലാം 24 അംഗ മന്ത്രിസഭ രൂപീകരിച്ചതായി റോയിറ്റേഴ്‌സ്‌ റിപ്പോർട്ട്‌ ചെയ്‌തു.


നിരന്തര യുദ്ധങ്ങളെ തുടർന്ന്‌ പ്രതിസന്ധിയിലായ ലബനനിൽ 2022ൽ കാവൽ മന്ത്രിസഭ രാജിവച്ചിരുന്നു. രാജ്യത്തിന്റെ തെക്കൻ അതിർത്തിയിൽ ഭീതി പടർത്തിയ ഇസ്രയേൽ–-ഹിസ്‌ബുള്ള ഏറ്റുമുട്ടൽ വിരാമമായതോടെയാണ്‌ സർക്കാർ രൂപീകരിച്ചത്‌. മന്ത്രിസഭയിലെ മുസ്ലിം പ്രാതിനിധ്യത്തെക്കുറിച്ച്‌ ചർച്ചയ്‌ക്ക്‌ തയ്യാറായെങ്കിലും പുതിയ പ്രധാനമന്ത്രിയെ പിന്തുണയ്‌ക്കാൻ ഹിസ്‌ബുള്ള തയ്യാറായിട്ടില്ല. ഹിസ്‌ബുള്ളയുടെ സഖ്യകക്ഷിയായ അമലിന്‌ ധനമന്ത്രാലയത്തിന്റെ ചുമതലയടക്കം നാല്‌ കാബിനറ്റ്‌ സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home