print edition വധശിക്ഷ നിരോധിച്ച് ലെബനൻ

ബെയ്റൂത്ത് : അറബ് ലോകത്ത് വധശിക്ഷ നിയമം മൂലം നിരോധിക്കുന്ന ആദ്യ രാജ്യമായി ലെബനൻ. ഹിസ്‌ബുള്ള അംഗങ്ങളുടെ എതിർപ്പ് തള്ളിയാണ് ലെബനൻ പാർലമെന്റ് ചരിത്രപരമായ തീരുമാനത്തിന് വോട്ടുചെയ്‌തത്. വധശിക്ഷയ്ക്ക് പകരം കഠിനാധ്വാനത്തോടെയുള്ള ജീവപര്യന്തം തടവാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. ലെബനന്‍ ചരിത്രത്തിലെ സുപ്രധാന ചുവടുവയ്‌പാണിതെന്ന് നീതിന്യായ മന്ത്രി ആദിൽ നാസർ വിശേഷിപ്പിച്ചു. 2004 ജനുവരിയിൽ വധശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയെങ്കിലും കോടതികൾ വിധിക്കുന്നത് തുടർന്നു. വധശിക്ഷ നിലനിർത്തണമെന്ന് വാദിക്കുന്ന ഹിസ്ബുള്ളയോ ലെബനനിലെ പൗരോഹിത്യമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും തീരുമാനത്തെ സ്വാഗതംചെയ്തു.









0 comments