Deshabhimani

മറ്റൊരു ഭരണകൂടത്തിന് മേൽ യുദ്ധത്തിന്റെ ഉത്തരവാദിത്വം കെട്ടിവെയ്ക്കുന്നു; വാൻസിനെ വിമര്‍ശിച്ച് മംദാനി

mamdani
വെബ് ഡെസ്ക്

Published on Nov 05, 2026, 07:41 PM | 1 min read

വാഷിങ്ടൺ : യുഎസ് കോൺ​ഗ്രസിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി തിരിച്ചടി നേരിടാൻ കാരണം ഇറാനുമായുള്ള യുദ്ധമാണെന്ന പ്രസ്താവനയെ വിമർശിച്ച് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ പ്രസ്താവനയെയാണ് വിമർശിച്ചത്.


വാൻസിന്റെ പരാമർശം വിരോധാഭാസമാണെന്ന് മംദാനി പറഞ്ഞു. മറ്റേതോ ഭരണകൂടത്തിന് മേൽ യുദ്ധത്തിന്റെ ഉത്തരവാദിത്വം കെട്ടിവെയ്ക്കുന്നത് പോലെയാണ് വാൻഡിന്റെ പ്രതികരണമെന്നും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം യുദ്ധമാണെങ്കിൽ അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മംദാനി പറഞ്ഞു. എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു മംദാനിയുടെ പ്രതികരണം.


വാൻസ് അമേരിക്കൻ ഭരണകൂടത്തിന്റെ ഭാ​ഗമാണ്. അല്ലാതെ പുറത്തുനിന്ന് കമൻ്റ് പറയാൻ കഴിയുന്ന ഒരാളല്ല. മറ്റേതോ ഭരണകൂടത്തിന്റെ നടപടികളെക്കുറിച്ച് സംസാരിക്കുന്നതുപോലെയാണ് വാൻസിന്റെ പ്രതികരണം എനിക്ക് അനുഭവപ്പെട്ടത്. യുദ്ധം തുടങ്ങിയത് അവരാണ്. അത് അവസാനിപ്പിക്കാൻ കഴിയുന്നതും അവർക്കാണ്. അതിന് അനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചുകൂടേ?, മംദാനി ചോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home