തജീക്കിസ്ഥാനുമായി തർക്കത്തിലള്ള പ്രദേശങ്ങൾ കൈമാറുമെന്ന് കിർഗിസ്ഥാൻ

ബിഷ്കെക്ക്: തജീക്കിസ്ഥാനുമായി തർക്കത്തിലള്ള പ്രദേശങ്ങൾ കൈമാറുമെന്ന് കിർഗിസ്ഥാൻ. പതിറ്റാണ്ടുകളായി മധ്യേഷ്യയിൽ നിലനിന്നിരുന്ന തർക്കത്തിനാണ് ഇതോടെ പരിസമാപ്‌തിയായത്.
1991-ൽ സ്വാതന്ത്ര്യം നേടിയതിനുശേഷം ജലത്തിന്റെയും വിഭവങ്ങളുടെയും ലഭ്യതയെച്ചൊല്ലി ഇരു രാജ്യങ്ങളും ഇടയ്ക്കിടെ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഇരുപക്ഷവും അതിർത്തി നിർണയ കരാർ പ്രഖ്യാപിച്ചിരുന്നു. കരാർ പ്രകാരം, ഭൂമിയും ജലസ്രോതസ്സുകളിലേക്കുള്ള പ്രവേശനവും നൽകിയാൽ കിർഗിസ്ഥാന് ഏകദേശം 25 ചതുരശ്ര കിലോമീറ്റർ (10 ചതുരശ്ര മൈൽ) തജീക്കിസ്ഥാനിൽ നിന്ന് ലഭിക്കുമെന്ന് കിർഗിസ്ഥാന്റെ രഹസ്യ സേവന മേധാവി കാംചിബെക് താഷിയേവ് പറഞ്ഞു.
ഇരുരാജ്യങ്ങൾക്കിടയിൽ തർക്കത്തിലുള്ള നിരവധി റോഡുകൾ നിഷ്പക്ഷമായി പ്രഖ്യാപിക്കുകയും കരാർ പ്രകാരം ഇരു കക്ഷികളും ഉപയോഗിക്കുകയും ചെയ്യും. അതേസമയം രണ്ട് എണ്ണക്കിണറുകളിലേക്കുള്ള പ്രവേശനവും സുഗമമാക്കുമെന്ന് താഷിയേവ് പറഞ്ഞു.
കരാർ പ്രകാരം കൈമാറ്റം ചെയ്യപ്പെടുന്ന ഗ്രാമങ്ങളിലെ നിവാസികളെ അധികൃതർ മാറ്റിപ്പാർപ്പിക്കുമെന്നും അവയിൽ ചിലത് നശിപ്പിക്കപ്പെടുകയും പുനർനിർമിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








0 comments