ad
Deshabhimani

കത്തിയാക്രമണം; ബ്രിട്ടണിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം, വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും തീയിട്ടു

britain

image: aljazeera

വെബ് ഡെസ്ക്

Published on Jun 10, 2026, 05:56 PM | 1 min read

ലണ്ടൻ : കത്തിയാക്രമണത്തിൽ പരിക്കേറ്റതിന്റെ പേരിൽ സുഡാനി പൗരൻ അറസ്റ്റിലായതിന് പിന്നാലെ ബ്രിട്ടണിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നു.


മുഖംമൂടി ധരിച്ച് നൂറുകണക്കിനാളുകളാണ് ചൊവ്വാഴ്ച ബെൽഫാസ്റ്റ് ന​ഗരത്തിൽ തടിച്ചുകൂടിയത്. പ്രതിഷേധക്കാർ ഒരു ബസിനും നിരവധി വാഹനങ്ങൾക്കും തീയിട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ന​ഗരമധ്യത്തിലുള്ള കെട്ടിടങ്ങൾക്ക് നേരെ പെട്രോൾ ബോംബുകളെറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. തിങ്കളാവ്ച വൈകുന്നേരമാണ് ബെൽഫാസ്റ്റിൽ കത്തിയാക്രമണം നടന്നത്. ഇതിൽ 40 വയസുകാരനായ ഒരാളുടെ കണ്ണിന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് കേസിൽ പ്രതിക്കെതിരെ കൊലപാതകശ്രമം, പൊതുസ്ഥലത്ത് ആയുധം കൈവശംവെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തുകയായിരുന്നു.


സൗതാംപ്ടണിൽ ഒരു വിദ്യാർഥിയുടെ കൊലപാതകത്തിൽ പ്രതി വംശീയ കൊലപാതകം നടത്തിയെന്ന് തെറ്റായി പ്രചരിപ്പിച്ചതിന് പിന്നാലെയാണ് നിലവിലുണ്ടായ കത്തിയാക്രമണം. ബെൽഫാസ്റ്റ് നഗരമധ്യത്തിലുണ്ടായ അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വംശീയ-ദേശീയ പ്രതിഷേധങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home