print edition യുഎസ് ഗ്രീൻകാർഡിന് നിയന്ത്രണം; ഇന്ത്യക്കാരെ ബാധിക്കും

പ്രതീകാത്മക ചിത്രം
വാഷിങ്‌ടൺ: യുഎസിൽ സ്ഥിരതാമസത്തിന് ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ സെപ്‌തംബർ 18 മുതൽ കർശന നിയന്ത്രണങ്ങൾ നിലവിൽവരും. സർക്കാർ സാമ്പത്തിക സഹായങ്ങളോ മറ്റ് ആനുകൂല്യങ്ങളോ കൈപ്പറ്റുന്നവർക്ക് ഗ്രീൻ കാർഡ് നിഷേധിക്കുന്ന പബ്ലിക് ചാർജ് നയത്തിന്റെ പരിധി വിപുലീകരിച്ചതാണ് കാരണം. ഇന്ത്യക്കാരെയാണ് പ്രധാനമായും ബാധിക്കുക.
നേരത്തെയുള്ള നിയമപ്രകാരം ജീവിതച്ചെലവിനുള്ള ധനസഹായവും സർക്കാർ ചെലവിലുള്ള ദീർഘകാല പരിചരണവും മാത്രമാണ് ഗ്രീൻ കാർഡ് നിഷേധിക്കാൻ തടസ്സമായുണ്ടായിരുന്നത്. എന്നാൽ, ഇനി മെഡിക്കെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, ഭവന സഹായം, കോളേജ് പഠനത്തിനുള്ള സാമ്പത്തിക സഹായം തുടങ്ങിയ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് പരിശോധിക്കും. അപേക്ഷകരുടെ പ്രായം, ആരോഗ്യം, സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസ യോഗ്യത എന്നിവയ്ക്കൊപ്പം ആശ്രിതർ ആനുകൂല്യം പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും.









0 comments