കെനിയയിൽ ഹെലികോപ്റ്റർ തകർന്നുവീണു; ഇന്റലിജൻസ് മേധാവിയുൾപ്പടെ ഏഴുപേർ മരിച്ചു

നയ്റോബി: കെനിയയിൽ ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ ഇന്റലിജൻസ് മേധാവിയും ഭാര്യയുമുൾപ്പടെ ഏഴു മരണം. കെനിയയിലെ സംബുരു കൗണ്ടിയിലുള്ള ഒലോലോക്വെ പര്‍വതനിരകളിലാണ് അപകടമുണ്ടായത്.
ബുധനാഴ്ച രാവിലെ ലോയിസാബ വന്യജീവി സങ്കേതത്തില്‍ നിന്ന് യാത്രതിരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുകയായിരുന്നു. വിനോദസഞ്ചാരത്തിനായി ഹെലികോപ്റ്ററിൽ യാത്രചെയ്തവരും പൈലറ്റുമടക്കം ഏഴു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
എല്ലാവരും അപകടത്തും മരിച്ചു. ഇക്വഡോറിലെ ഇന്റലിജന്‍സ് മേധാവിയും ഭാര്യയും വിനോദസഞ്ചാരികളായ അമേരിക്കക്കാരും പൈലറ്റുമാണ് മരിച്ചത്. അഞ്ചോളം അമേരിക്കൻ പൗരന്മാരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു.
ഭൂപ്രദേശം ദുർഘടമായതും അവിടേക്ക് ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതും രക്ഷാപ്രവർത്തനത്തിന് വലിയ തടസം സൃഷ്ടിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മരിച്ച മറ്റുള്ളവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.










0 comments