ad
Deshabhimani

ബാങ്ക് മാനേജരായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

killing
വെബ് ഡെസ്ക്

Published on Aug 20, 2026, 04:41 PM | 1 min read

ലഖ്നൗ: ബാങ്ക് മാനേജരായ ഭാര്യയെയും സ്വന്തം സഹോദരിയെയും വെടിവെച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ലഖനൗ ഗോമതി നഗറിലെ സ്വകാര്യ ബാങ്കിൽ റിലേഷൻഷിപ് മാനേജരായ ദിവ്യ മിശ്രയും 33 കാരിയായ തുളികയുമാണ് കൊല്ലപ്പെട്ടത്. ഇരുവരെയും കൊലപ്പെടുത്തിയ പ്രതി മാനസ് ബാജ്പെയ് സ്വയം വെടിവെച്ച് മരിച്ചു.


വ്യാഴാഴ്ച ഉച്ചയ്ക്കാണ് ദാരുണമായ സംഭവം. ബാങ്കിന് മുന്നിൽ വെച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് അതേ തോക്കുമായി വീട്ടിലെത്തി സഹോദരിയെയും വകവരുത്തി. ബാങ്കിൽ നിന്നും 2.5 കിലേമീറ്റര്‍ മാത്രം ദൂരത്തിലുള്ള വീട്ടിലേക്ക് സ്വാഭാവികതയോടെ എത്തി അയൽക്കാരോട് സംസാരിച്ചു. ഇതിന് ശേഷം വീടിനകത്ത് കടന്നാണ് ക്രൂരകൃത്യം ചെയ്തത്.


കുടുംബ തര്‍ക്കവും വിവാഹ മോചന കേസും തുടരുന്നതിനിടെയാണ് അതിക്രമമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനൊപ്പം വാട്സ്ആപ് സ്റ്റാറ്റസിൽ ഭാര്യയ്ക്ക് എതിരെ വിശ്വാസ വഞ്ചന ആരോപിക്കയും ചെയ്തു. സഹോദരിയെ കൊലപ്പെടുത്തിയതിലെ പ്രകോപനം വ്യക്തമല്ല. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home