ഇതാണ് സതീശൻ പറഞ്ഞ 'ആൾട്ടർനേറ്റിവ്'; കടമെടുത്ത് കൂട്ടി സർക്കാർ

തിരുവനന്തപുരം: ഒണക്കാല ചെലവുകൾപോലും പണമില്ലാതെ സംസ്ഥാന സർക്കാർ കടമെടുത്ത് കൂട്ടുമ്പോൾ മുഖ്യമന്ത്രി വി ഡി സതീശന്റെ 'ആൾട്ടർനേറ്റീവ്' വീണ്ടും ചർച്ചയാവുന്നു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സർക്കാരിന്റെ സാമ്പത്തികനിലയെ കുറിച്ച് വലിയ വിമർശനമുന്നയിച്ച വി ഡി സതീശൻ, മുഖ്യമന്ത്രിയായതിന് പിന്നാലെ ഒരു വർഷമെടുക്കാവുന്ന കടത്തിന്റെ പകുതിയും മൂന്നു മാസത്തിനുള്ളിൽ എടുത്തുകഴിഞ്ഞു. ഇതോടെ സതീശന്റെ ആൾട്രനേറ്റീവ് എവിടെയെന്ന് ചോദ്യം ഉയരുകയാണ്.
തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ അഭിമുഖത്തിലാണ് സതീശൻ തങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആൾട്ടർനേറ്റീവ് ഉണ്ടെന്ന് പറഞ്ഞത്. 'സർക്കാർ ഇഷ്ടം പോലെ കടം വാങ്ങുന്നു, തോന്നിയപോലെ ചിലവാക്കുന്നു. ഞങ്ങൾക്ക് ആൾട്ടർനേറ്റീവ് ഉണ്ട്'- എന്നായിരുന്നു വാദം. മുഖ്യമന്ത്രിയായതിന് പിന്നാലെ ധനവകുപ്പും സതീശൻ തന്നെ ഏറ്റെടുത്തു. എന്നാൽ യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലേറി 90 ദിവസം പൂർത്തിയായപ്പോഴേക്കും ആ 'ആൾട്രനേറ്റീവ്' ജനങ്ങൾക്ക് ബോധ്യമാവുകയാണ്.
അധികാരത്തിൽവന്നാൽ കടം കുറച്ച് ട്രഷറിയിൽ പണം നിറയ്ക്കുമെന്ന് അവകാശവാദമുന്നയിച്ച മുഖ്യമന്ത്രി വി ഡി സതീശന് തുടക്കത്തിൽ തന്നെ പാളി. സാമ്പത്തിക പ്രതിസന്ധിക്ക് നികുതി പിരിവിലെ പ്രശ്നമാണ് കാരണമെന്നും ധനമാനേജ്മെന്റ് പോരെന്നും പറഞ്ഞ സതീശൻ, ഇന്ന് കേന്ദ്ര ഫണ്ട് കിട്ടാതെ വരുമ്പോൾ സംസ്ഥാനത്തിന് ആവശ്യമായ പണം പോലും ചോദിച്ച് വാങ്ങാൻ കഴിയാതെ നിശ്ചലനായി നിൽക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധി തുടർന്നതോടെ ക്ഷേമ പ്രവർത്തനങ്ങളും ദുരിതാശ്വാസ സഹായങ്ങളും വൈകുകയാണ്. ഓണക്കാലത്ത് കടമെടുപ്പിലൂടെ താൽക്കാലിക ആശ്വസം കണ്ടെത്താനാണ് ശ്രമം. ഇതിനായി 1800 കോടി രൂപ കൂടി കടമെടുത്തിരുന്നു. ഇതോടെ സംസ്ഥാനത്തിന്റെ കടവും ബാധ്യതകളും 26,461.75 കോടിയായി. ഡിസംബർവരെ കേരളത്തിന് എടുക്കാവുന്ന വായ്‌പാപരിധി 32,464 കോടിയാണ്. വായ്പാ പരിധിയുടെ പകുതിയലധികം എടുത്തതോടെ ഓണം കഴിയുന്നതോടെ സംസ്ഥാനത്ത് പ്രതിസന്ധി അതിരൂക്ഷമാകും. എന്നാൽ ഹെലികോപ്റ്റർ യാത്രയും ആഘോഷങ്ങളുമായി മുഖ്യമന്ത്രിയുടെ ധൂർത്തിന് ഒരു കുറവുമില്ല.










0 comments