ചെയര്‍മാൻ പദവി ഒഴിയുക; ബാര്‍ കൗൺസിൽ ഓഫ് ഇന്ത്യ ഓഫീസിന് മുന്നിൽ യുവ അഭിഭാഷകരുടെ പ്രതിഷേധം

ന്യൂഡൽഹി:വിദ്യാര്‍ഥികളുടെ എൻറോൾമെന്റ് തടയാൻ നീക്കം നടത്തിയതുൾപ്പെടെ വിവാദങ്ങൾക്കിടെ ബാര്‍ കൗൺസിൽ ഓഫ് ഇന്ത്യ ഓഫീസിന് മുന്നിൽ യുവ അഭിഭാഷകരുടെ പ്രതിഷേധം. ചെയര്‍മാൻ മനൻ കുമാര്‍ മിശ്രയുടെ രാജിയാവശ്യപ്പെട്ടും കൗൺസിൽ പ്രവര്‍ത്തനങ്ങളിലെ അഴിമതി ചൂണ്ടികാട്ടിയുമാണ് പ്രക്ഷോഭം. ആൾ ഇന്ത്യ യങ് അഡ്വക്കറ്റ്സ് അസോസിയേഷൻ നടത്തിയ പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് സിജെപി രംഗത്ത് എത്തിയതും ശ്രദ്ധേയമായി.
നൽസാര്‍ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്തിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതിൽ ഒരു കൂട്ടം വിദ്യാര്‍ഥികൾ പ്രതിഷേധിച്ചിരുന്നു. കോടതിയുടെ "കോക്രോച്ചസ്" പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഇത്. റജ്സ്ട്രാര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് വിദ്യാര്‍ഥികൾ ഒപ്പിട്ട ഹര്‍ജി സമര്‍പ്പിക്കയായിരുന്നു.
ഇതിനെതിരെ ബിസിഐ ചെര്‍മാൻ കടുത്ത നടപടികൾ പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തെ എൻറോൾമെന്റ് വിലക്ക് വരെ നിര്‍ദ്ദേശിച്ചു. എന്നാൽ സുപ്രീം കോടതി തന്നെ ചെയര്‍മാന്റെ തീരുമാനത്തെ വിമര്‍ശിച്ചു. കോടതിയും വിദ്യാര്‍ഥിയും തമ്മിലുള്ള കാര്യത്തിൽ ബിസിഐക്ക് എന്ത് കാര്യമെന്ന് ചോദിക്കയും ചെയ്തു.
Related News
എങ്കിലും പ്രശ്നം കൂടുതൽ വിദ്യാര്‍ഥികൾ ഏറ്റെടുത്തു. ചെയര്‍മാൻ മനൻ കുമാര്‍ മിശ്രയുടെ രാജ് ആവശ്യപ്പെട്ടു. നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി (NLSIU) ബെംഗളൂരുവിലെ വിദ്യാർഥികളും പൂർവവിദ്യാർഥികളും കൂടി പ്രതിഷേധവുമായി രംഗത്തെത്തി. ഇരുവരെയും ബഹിഷ്കരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
രാജ്യത്ത് അഡ്വക്കറ്റ്സ് പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കുക, സമഗ്രമായ ഇൻഷൂറൻസ് പരിരക്ഷ നൽകുക, ലോ കോളേജുകളിൽ സുതാര്യത ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളും പിന്നീട് സമരത്തിന്റെ ഭാഗമായി ഉയര്‍ത്തപ്പെട്ടു.









0 comments