ad
Deshabhimani

ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചി ഇന്ത്യയിലെത്തി

japan
വെബ് ഡെസ്ക്

Published on Jul 01, 2026, 10:51 PM | 1 min read

ന്യൂഡൽഹി : ജപ്പാൻ പ്രധാമന്ത്രി സനേ തകായിച്ചി ഇന്ത്യയിലെത്തി. പതിനാറാമത് ഇന്ത്യ - ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാ​ഗമായാണ് ഇന്ത്യയിലെത്തിയത്.


മൂന്ന് ദിവസത്തെ ഔദ്യോ​ഗിക സന്ദർശനത്തിനായി ബുധനാഴ്ചയാണ് സനേ തകായിച്ചി ന്യൂഡൽഹിയിലെത്തിയത്. ജപ്പാൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം തകായിച്ചി ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. ജൂലൈ ഒന്ന് മുതൽ മൂന്ന് വരെയാണ് ഇന്ത്യയിലുണ്ടാവുക. സെമികണ്ടക്ടർ നിർമ്മാണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും കൈകോർക്കുന്നത് ഏഷ്യൻ മേഖലയിലെ സാമ്പത്തിക സുസ്ഥിരതയ്ക്ക് കരുത്തേകുമെന്നാണ് വിലയിരുത്തൽ.


ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആ​ഗോളമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിന് സന്ദർശനത്തിലൂടെ കഴിയുമെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് എക്സിൽ കുറിച്ചത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home