ഇഗ്നോ ഓൺലൈൻ കോഴ്സുകൾക്ക് സെപ്തംബര്‍ 15 വരെ അപേക്ഷിക്കാം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി 2026 ജൂലൈ എൻറോൾമെന്റ് സൈക്കിളിലേക്കുള്ള ഓൺലൈൻ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 15 വരെ അപേക്ഷിക്കാം.
അപേക്ഷിക്കേണ്ടവിധം
അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾ APAAR ഐഡി തയ്യാറാക്കി വെക്കേണ്ടതാണ്. ഇതിനു ശേഷം ഇഗ്നോ വൈബ്സൈറ്റ് ignouadmission.samarth.edu.in വഴി അപേക്ഷിക്കാം. ആദ്യം കോഴ്സ്, യൂസർ നെയിം, പാസ്‌വേഡ് എന്നിവ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കണം.
അപേക്ഷാ ക്രമം
വിവരങ്ങൾ സബ്മിറ്റ് ചെയ്യുന്നതോടെ SMS, ഇമെയിൽ വഴി യൂസർ നെയിം ലഭിക്കും.
വ്യക്തിഗത-വിദ്യാഭ്യാസ വിവരങ്ങൾ നൽകി അപേക്ഷ ഫോം പൂരിപ്പിക്കുക.
ആവശ്യമായ രേഖകൾ നിർദ്ദിഷ്ട ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക.
നിർദ്ദിഷ്ട അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
അപേക്ഷയിലെ വിവരങ്ങൾ പരിശോധിച്ച ശേഷം ഫോം സമർപ്പിക്കുക.
ഭാവി ആവശ്യങ്ങൾക്കായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
ആവശ്യമായ രേഖകൾ
പാസ്‌പോർട്ട് സൈസ് ഫോട്ടോ (സ്‌കാൻ ചെയ്തത്)
ഒപ്പ് (സ്‌കാൻ ചെയ്തത്)
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റുകൾ
പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
ജാതി സർട്ടിഫിക്കറ്റ് (SC/ST/OBC വിഭാഗക്കാർക്ക് മാത്രം)
ഓൺലൈൻ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് മാത്രമാണ് സെപ്തംബര്‍ 15 അവസാന തീയതിയായി നിശ്ചയിച്ചിട്ടുള്ളത്. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് ഇത് ബാധകമല്ല.










0 comments