ad
Deshabhimani

കുടിയേറ്റ കപ്പലുകൾക്ക് 'നാവിക ഉപരോധം' ഏർപ്പെടുത്തും; പുതിയ കുടിയേറ്റ ബില്ലിന് അംഗീകാരം നൽകി ഇറ്റലി

italy migrand ship blockades

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Feb 12, 2026, 01:12 PM | 2 min read

റോം : ഇറ്റാലിയൻ തീരങ്ങളിലേക്ക് എത്തുന്ന കുടിയേറ്റ കപ്പലുകൾക്ക് "നാവിക ഉപരോധം" ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള നിയമങ്ങളുമായുള്ള പുതിയ കുടിയേറ്റ ബില്ലിന് ഇറ്റലിയിൽ അം​ഗീകാരം. ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാരാണ് അനധികൃത കുടിയേറ്റതിനെതിരെ എന്ന വാദവുമായി പുതിയ ബിൽ അംഗീകരിച്ചത്. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗം ബില്ലിന് അനുമതി നൽകി. ഇനി പാർലമെന്റിന്റെ ഇരുസഭകളിലും ബിൽ ചർച്ച ചെയ്യും.


അതിർത്തികളിൽ കർശനമായ നിരീക്ഷണവും യൂറോപ്യൻ ഏജൻസികളുമായുള്ള സഹകരണവും ഉൾപ്പെടുന്നതാണ് ഇറ്റലിയുടെ പുതിയ കുടിയേറ്റ ബിൽ. കുടിയേറ്റം സംബന്ധിച്ച പുതിയ യൂറോപ്യൻ യൂണിയൻ ഉടമ്പടി അംഗീകരിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ബിൽ വരുന്നത്. ഇത് വേഗത്തിൽ നടപ്പിലാക്കാനാണ് വലതുപക്ഷ സർക്കാർ പദ്ധതിയിടുന്നത്.


വ്യവസ്ഥകൾക്ക് വിധേയമായി, ഇറ്റലിയുടെ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റ കപ്പലുകൾക്ക് നാവിക ഉപരോധം ഏർപ്പെടുത്താനുള്ള പുതിയ അധികാരം ബില്ലിൽ ഉൾപ്പെടുന്നു. കുടിയേറ്റ കപ്പൽ ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുമെന്ന് കരുതുന്ന സാഹചര്യങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങളുടെയോ നുഴഞ്ഞുകയറ്റത്തിന്റെയോ സാഹചര്യങ്ങളിലും ഇറ്റാലിയൻ സമുദ്രാതിർത്തിയിലേക്ക് കടക്കുന്നത് 30 ദിവസം വരെ തടയാൻ അധികാരികൾക്ക് കഴിയുമെന്ന് ബിൽ പറയുന്നു. ഉപരോധം പരമാവധി ആറ് മാസം വരെ നീട്ടാൻ സാധിക്കും.


അതിർത്തികളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ കുടിയേറ്റ കപ്പലുകൾ എത്തിയാൽ ഇറ്റാലിയൻ സമുദ്രത്തിലേക്ക് പ്രവേശിക്കുന്നത് തടയും. നിയമങ്ങൾ ലംഘിക്കുന്നവർക്ക് 50,000 യൂറോ (59,400 യുഎസ് ഡോളർ) വരെ പിഴ ചുമത്തും. ആവർത്തിച്ചുള്ള ലംഘനങ്ങളുണ്ടായാൽ ബോട്ടുകൾ കണ്ടുകെട്ടുകയും ചെയ്യും. എന്നാൽ ഈ നിയമങ്ങൾ മാനുഷിക സഹായമെത്തിക്കുന്ന കപ്പലുകളെ ലക്ഷ്യം വച്ചുള്ളതാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ, കുടിയേറ്റക്കാരെ അവരുടെ മാതൃരാജ്യം ഒഴികെയുള്ള മറ്റേതെങ്കിലും മൂന്നാം ലോക രാജ്യങ്ങളിലേക്ക് കൊണ്ടുപോകുമെന്നും ഇതിനായി പ്രത്യേക കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ബിൽ പറയുന്നു.


അൽബേനിയയിൽ ആരംഭിച്ച രണ്ട് വിവാദ കേന്ദ്രങ്ങൾക്ക് സമാനമായ ഓഫ്‌ഷോർ പ്രോസസ്സിംഗ് ഹബ്ബുകൾ പുനരാരംഭിക്കുക എന്നതാണ് മെലോണി സർക്കാർ ബിൽ വഴി ലക്ഷ്യമിടുന്നത്. നിയമപരമായ തടസ്സങ്ങൾ കാരണം ഏകദേശം രണ്ട് വർഷമായി ഇവ നിഷ്‌ക്രിയമാണ്. കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള മെലോണി സർക്കാരിന്റെ ശ്രമമായ ഈ കേന്ദ്രങ്ങളുടെ നിയമസാധുത വ്യാപക ചർച്ചയ്ക്കും മനുഷ്യാവകാശ സംഘടനകളുടെ ശക്തമായ എതിർപ്പിന് കാരണമായിട്ടുണ്ട്.


സുരക്ഷിതമെന്ന വിഭാ​ഗത്തിലുള്ള രാജ്യത്ത് നിന്നുള്ളവരോ ഇയുവിലെ 27അംഗ രാജ്യങ്ങൾക്ക് പുറത്തുള്ള ഒരു രാജ്യത്ത് അഭയം തേടാൻ കഴിയുന്നവരോ ആയ കുടിയേറ്റക്കാർക്ക് അഭയം നിഷേധിക്കാനും നാടുകടത്താനും രാജ്യങ്ങളെ അനുവദിക്കുന്ന പുതിയ കുടിയേറ്റ നയങ്ങൾക്ക് അംഗീകാരം നൽകുന്നതിന് നിയമം നിർമിക്കാൻ നേതാക്കൾ വോട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇറ്റലി ബിൽ അവതരിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home