തടവുകാരെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യം ചോർന്നു, ഇസ്രയേൽ സേനയുടെ നിയമോപദേഷ്ടാവ് പുറത്ത്

ജറുസലേം: ഗാസ യുദ്ധത്തിനിടെ അറസ്റ്റിലായ പലസ്തീന്‍ തടവുകാരനെ ഇസ്രയേല്‍ സൈനികര്‍ അതി ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ ചോര്‍ന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിന് പിന്നാലെ ഇസ്രയേല്‍ സൈന്യത്തിന്റെ മുഖ്യ നിയമോപദേഷ്ടാവ് രാജിവച്ചു.
2024 ഓഗസ്റ്റിലെ വീഡിയോ പുറത്തെത്താൻ താന്‍ ഉത്തരവാദിയായ സാഹചര്യത്തിലാണ് സ്ഥാനമൊഴിയുന്നതെന്ന് അഡ്വക്കേറ്റ് ജനറലായ മേജര്‍ ജനറല്‍ യിഫാത് ടോമര്‍-യെരുശാല്‍മി പറഞ്ഞു. തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ ഇവർക്കെതിരെ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. സൈനികരെ പിന്തുണച്ചും ക്രൂരതകളെ ആദർശവൽക്കരിച്ചും വിവിധ ഗ്രൂപ്പുകൾ രംഗത്തെത്തി.
അതേസമയം, വീഡിയോ പുറത്തെത്തിയതോടെ ഇസ്രയേൽ സേനയുടെ ക്രൂര പീഡനങ്ങളെ കുറിച്ച് വലിയ പ്രതിഷേധം ഉയർന്നു. കോടതിക്ക് ഉൾപ്പെടെ ഇടപെടേണ്ടി വന്നു. തുടർന്ന് ഇത് അന്വേഷിച്ച കമ്മിറ്റി അഞ്ച് സൈനികര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി.
പീഡനത്തിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്ന സുരക്ഷാ ക്യാമറാ ദൃശ്യങ്ങൾ ഇസ്രായേലിലെ എന്‍12 ന്യൂസിന് ചോര്‍ന്നു കിട്ടിയതാണ് വിവാദത്തിന് തുടക്കം. സൈനികര്‍ ഒരു തടവുകാരനെ മാറ്റിനിര്‍ത്തി നായയെ ഉപയോഗിച്ച് ആക്രമിക്കുന്ന ദൃശ്യം ഉൾപ്പെടുന്ന ഭാഗമാണ് പുറത്തെത്തിയത്.

ഹമാസ് തടവുകാരെയും തുടര്‍ന്നുള്ള മാസങ്ങളില്‍ ഗാസയിൽ നിന്ന് പിടികൂടിയ പലസ്തീനികളെയും പാര്‍പ്പിച്ചിരിക്കുന്ന സദെ തെയ്മാന്‍ തടങ്കല്‍പ്പാളയത്തില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. യുദ്ധകാലത്ത് ഇസ്രായേലി തടങ്കലില്‍ പലസ്തീനികള്‍ക്ക് നേരെ ഗുരുതരമായ പീഡനങ്ങള്‍ നടന്നതായി മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.










0 comments