ad
Deshabhimani

ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; 12 പേർ കൊല്ലപ്പെട്ടു

lebanon israeli airstrike

PHOTO CREDIT : X

വെബ് ഡെസ്ക്

Published on Feb 21, 2026, 07:28 AM | 1 min read

ബെയ്റൂട്ട്: ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം. 12 പേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേറ്റു. ലെബനനിലെ കിഴക്കൻ ബെക്കാ താഴ്‌വരയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. സായുധ സംഘമായ ഹിസ്ബുള്ളയുമായുള്ള വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിച്ചു.


ബെക്ക ഗവർണറേറ്റിലെ റിയാഖ് പട്ടണത്തിലെ കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്.‌ ഹിസ്ബുള്ള കമാൻഡ് സെന്ററുകളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഇതിൽ ഹിസ്ബുള്ളയുടെ ഒരു സൈനിക നേതാവ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധന തുടരുകയാണ്.


തുറമുഖ നഗരമായ സിഡോണിന് സമീപമുള്ള പലസ്തീൻ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ ധാരണകളുടെ ലംഘനത്തിന് മറുപടിയായാണ് ഹമാസ് കമാൻഡ് സെന്റർ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു. ആക്രമണത്തെ ഹമാസ് അപലപിച്ചു. ആക്രമണം നടന്ന സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനവും തിരച്ചിലും തുടരുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home