ഗാസയിൽ ഇസ്രയേൽ ആക്രമണം; 7 മരണം

Photo Credit: AFP
ഗാസ സിറ്റി: പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങൾക്കിടെ, പലസ്തീൻ ജനതയ്ക്കുനേരെ ഇസ്രയേൽ വംശഹത്യ തുടരുന്നു. ശനിയാഴ്ച പുലർച്ചെ ഗായുടെ മധ്യ-ദക്ഷിണ മേഖലകളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഏഴുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബുറൈജ് അഭയാർത്ഥി ക്യാമ്പിലും തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുമാണ് രൂക്ഷമായ ആക്രമണമുണ്ടായത്.
ബുറൈജ് ക്യാമ്പിലെ 'ബ്ലോക്ക് 9' മേഖലയിൽ രണ്ട് മിസൈലുകൾ വർഷിച്ചു. പരിക്കേറ്റ ഏഴ് പേരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഈ ആഴ്ച 32 പേരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2023 ഒക്ടോബറിൽ ആരംഭിച്ച വംശഹത്യായുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 72,300 കടന്നു. ഒക്ടോബറിൽ പ്രഖ്യാപിച്ച 'വെടിനിർത്തലിന്' ശേഷം 738 പേർ കൊല്ലപ്പെട്ടു.










0 comments