ad
Deshabhimani

print edition ലെബനനിൽ വൈറ്റ്‌ ഫോസ്‌ഫറസ്‌ പ്രയോഗം

lebanon israel strike
വെബ് ഡെസ്ക്

Published on Jun 08, 2026, 02:27 AM | 1 min read

ബെയ്‌റൂത്ത്‌: പലസ്‌തീന്‌ പിന്നാലെ ലെബനനെയും തുടച്ചുനീക്കാൻ മാരക രാസവസ്‌തുവായ വൈറ്റ്‌ ഫോസ്‌ഫറസ്‌ ഇസ്രയേൽ ഉപയോഗിച്ചതായി റിപ്പോർട്ട്‌. തെക്കൻ ലെബനനിൽ ഹിസ്‌ബുള്ളയെ നേരിടാനായി വൈറ്റ്‌ ഫോസ്‌ഫ-റസ്‌ ഉപയോഗിച്ചതായി ന്യൂയോർക്ക്‌ ടൈംസിനെ ഉദ്ധരിച്ച്‌ അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. മനുഷ്യശരീരം ഉരുക്കികളയാൻ വരെ ശേഷിയുള്ള ഇ‍ൗ മാരകരാസവസ്‌തു തലമുറകളോളം നീണ്ടു നിൽക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും പാരിസ്ഥിതിക ആഘാതങ്ങളും സൃഷ്‌ടിക്കും. വൈറ്റ്‌ ഫോസ്‌ഫറസ്‌ ഗാസയിൽ ഉപയോഗിച്ചതായുള്ള റിപ്പോർട്ടുകൾ മുമ്പ്‌ പുറത്തുവന്നിരുന്നു.


അതേസമയം‍‍‍, ഹിസ്‌ബുള്ളയെ ലക്ഷ്യം വച്ച്‌ ലെബനനു നേരെ ആക്രമണം കടുപ്പിക്കാൻ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഇസ്രയേലിനോട്‌ ആഹ്വാനം ചെയ്‌തു. പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾ സ്‌തംഭിച്ചിരിക്കേ ഹോർമുസ്‌ കടലിടുക്കിൽ വീണ്ടും ആക്രമണമുണ്ടായി. ഇറാന്റെ രണ്ട്‌ ഡ്രോണുകൾ പ്രതിരോധിച്ചതായി യുഎസ്‌ സെൻട്രൽ കമാൻഡ്‌ അവകാശപ്പെട്ടു. ഇറാന്റെ തീരദേശ നീരീക്ഷണ റഡാർ യുഎസ്‌ ആക്രമിച്ചതായും റിപ്പോർട്ടുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home