ചർച്ചയ്‌ക്ക്‌മുന്പും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ

ജറുസലേം
ലോകചരിത്രത്തിൽ സമാനതകളില്ലാത്ത വംശഹത്യക്ക് രണ്ടുവർഷം പിന്നിടുന്പോഴും ഗാസയിൽ നിഷ്‌ഠുരമായ ആക്രമണം തുടർന്ന് ഇസ്രയേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാനനിർദ്ദേശങ്ങളിൽ ചർച്ചകൾക്കായി ഇൗജിപ്‌തിൽ തയ്യാറെടുപ്പുകൾ പുരോഗമിക്കവേയാണ് ഇസ്രയേലി സൈന്യം ആക്രമണം തുടരുന്നത്. തിങ്കളാഴ്‌ച വിവിധയിടങ്ങളിൽ ഭക്ഷണത്തിന് കാത്തുനിന്നവർ ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു.
ഹമാസിന്റെയും ഇസ്രയേലിന്റെയും പ്രതിനിധികൾ മധ്യസ്ഥരോടൊപ്പം ഈജിപ്തിൽ ചർച്ചകൾക്കായി എത്തി. ഖത്തറിൽ കഴിഞ്ഞ സമാധാനസംഭാഷണത്തിനിടെ ഇസ്രയേൽ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ട ഖലീൽ അൽ-ഹയ്യയാണ് ഹമാസിന്റെ പ്രതിനിധിസംഘത്തെ നയിക്കുന്നത്. 2023 ഒക്‌ടോബർ ഏഴുമുതൽ തുടരുന്ന കടന്നാക്രമണത്തിൽ ഗാസയിൽ 67,160 പേർ കൊല്ലപ്പെട്ടതായാണ് പലസ്‌തീൻ ആരോഗ്യ മന്ത്രാലത്തിന്റെ കണക്ക്. 169,679 പേർക്ക് പരിക്കേറ്റു.









0 comments