ad
Deshabhimani

ബെയ്റൂട്ടിൽ ഇസ്രയേൽ വ്യോമാക്രമണം; ആറ് മരണം, നിരവധിപ്പേർക്ക് പരിക്ക്

Lebanon.jpg

ഇസ്രയേൽ ബെയ്‌റൂട്ടിൽ നടത്തിയ ആക്രമണം

വെബ് ഡെസ്ക്

Published on Mar 18, 2026, 01:16 PM | 1 min read

ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ മധ്യമേഖലയിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനസാന്ദ്രതയേറിയ ബഷൗറ മേഖലയിലാണ് അർദ്ധരാത്രിയോടെ ആക്രമണമുണ്ടായത്.


ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള ദഹിയേ മേഖലയ്ക്ക് പുറത്ത്, നഗരമധ്യത്തിൽ ഇസ്രയേൽ ആക്രമണം നടത്തുന്നത് അപൂർവമാണ്. പാർലമെന്റിന് തൊട്ടടുത്തുള്ള ഈ പ്രദേശം അതീവ സുരക്ഷാ മേഖലയാണ്.


ഹിസ്ബുള്ളയുമായി ബന്ധമുള്ള ഒരു ആരോഗ്യ കേന്ദ്രത്തിന് നേരെയാണ് മിസൈൽ ആക്രമണം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിൽ കെട്ടിടം പൂർണ്ണമായും തകർന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലബനനിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.


കരയുദ്ധം ആരംഭിച്ചതിന് പിന്നാലെ വ്യോമാക്രമണങ്ങളുടെ എണ്ണവും വർദ്ധിപ്പിച്ചു. ലബനന്റെ തെക്കൻ മേഖലകളിൽ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിൽ എട്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തലസ്ഥാന നഗരിയെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം ഉണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home