ad
Deshabhimani

ലബനനിൽ ഇസ്രയേൽ ആക്രമണം; അമ്പതോളം ​ഗ്രാമങ്ങളിൽ നിന്ന് ഒഴിയണമെന്ന് നിർദേശം

beirut attack
വെബ് ഡെസ്ക്

Published on Mar 02, 2026, 09:15 AM | 1 min read

ബെയ്റൂട്ട് : ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ. ലബനനിലെ 50 ഓളം ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേലി സൈന്യം ആവശ്യപ്പെട്ടു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിനു പിന്നാലെ ഇസ്രയേലിന് നേരെ റോക്കറ്റുകളും ഡ്രോണുകളും പ്രയോഗിച്ചതായി ഹിസ്ബുള്ള പറഞ്ഞതായി ലബനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെയാണ് ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ വ്യാപക ആക്രമണം ആരംഭിച്ചത്.


ശനിയാഴ്ച മുതലാണ് ഇറാനിൽ യുഎസും അമേരിക്കയും സംയുക്ത ആക്രമണം ആരംഭിച്ചത്. 200ലധികം പേർ ഇറാനിൽ കൊല്ലപ്പെട്ടതായി നേതാക്കൾ പറഞ്ഞു. മിനാബ് പ്രവിശ്യയിലെ പെൺകുട്ടികളുടെ സ്കൂളിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മാത്രം 165 കുട്ടികളാണ് കൊല്ലപ്പെട്ടത്.


തുടർന്ന് ​ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാൻ പ്രത്യാക്രമണം നടത്തിയിരുന്നു. ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ, ജോർദാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home