Deshabhimani

പാര്‍ടി മുന്നിൽ പക്ഷേ ഭൂരിപക്ഷമില്ല; ഇസ്രയേലിൽ നെതന്യാഹുവിന്റെ നില പരുങ്ങലിൽ

isrl
വെബ് ഡെസ്ക്

Published on Oct 29, 2026, 11:14 AM | 1 min read

ടെൽ അവീവ്: ഇസ്രയേൽ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ 90 ശതമാനം വോട്ടെണ്ണൽ പൂര്‍ത്തിയായി. കൂടുതൽ സീറ്റുകളുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ടിയാണ് മുന്നിൽ. എന്നാൽ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. അറബ് പാര്‍ടികളുടെ നേട്ടം കൂടി കണക്കിലെടുക്കുമ്പോൾ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചാൽ നെതന്യാഹുവിന് പുറത്തേക്കുള്ള വഴി തെളിയുന്ന സാഹചര്യമാണ്. ഇതിനിടെ നിലവിലെ ഭരണം നിലനി‍ത്താൻ ഡൊൺൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ നീക്കം സജീവമായതായും വിവരങ്ങൾ പുറത്തെത്തി.


120 അംഗ പാര്‍ലമെന്റിൽ നെതന്യാഹുവിന്റെ തീവ്രവലതു സഖ്യം ഇതുവരെ 53 സീറ്റ് സ്വന്തമാക്കി. മുഖ്യപ്രതിപക്ഷമായ ഗാദി ഐസൻകോട്ടിന്റെ സഖ്യത്തിന് 48 സീറ്റുകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 10 സീറ്റിൽ ഒതുങ്ങിയ ഇസ്രയേലി അറബ് പാർട്ടികൾ ഒരുമിച്ച് 19 സീറ്റ് സ്വന്തമാക്കി.


Related News

നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. എങ്കിലും പാര്‍ലമെന്റ് രൂപീകരണം ഇനിയും അനിശ്ചിതത്വത്തിലാണ്. പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സമവാക്യങ്ങൾ മാറ 61 സീറ്റ് ഭൂരിപക്ഷം ഉറപ്പാക്കിയാൽ രാജ്യത്ത് ഭരണമാറ്റത്തിന് വഴി തുറക്കും. നാളെ അന്തിമഫലമായേക്കും. നവംബർ 4ന് ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.



Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home