Deshabhimani

ചേരാനല്ലൂർ വാഹനക്കുരുതി: നീതി കിട്ടിയില്ലെന്ന് ജയബാലകൃഷ്ണന്റെ കുടുംബം

Cheranalloor Accident jayabalakrishnan Benz car
വെബ് ഡെസ്ക്

Published on Oct 29, 2026, 11:28 AM | 1 min read

കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് തട്ടുകടയുടമ ജയബാലകൃഷ്ണൻ മരിച്ച കേസില്‍ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത് തങ്ങളെ കേൾക്കാതെയെന്ന് കുടുംബം. തങ്ങൾക്ക് നീതി കിട്ടിയെല്ലെന്നും കേസിൽ നിന്ന് ഊരിപ്പോരാനുള്ള എല്ലാ ശ്രമവും ജഡ്ജി നടത്തുകയാണെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.


നിലവിൽ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്‌ജി ടി റിനോ ഫ്രാൻസിസ്‌ സേവ്യറിന്റെ അറസ്റ്റ് തടഞ്ഞത്. കേസിൽ ഇന്നലെ ജഡ്‌ജിയെ ജില്ലാ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയിൽ ജഡ്‌ജി മുൻകൂർ ജാമ്യം തേടിയത്.


നടപടിക്രമങ്ങളുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോ​ഗസ്ഥനുമുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. ജഡ്ജിയെ അറസ്റ്റ് ചെയ്യാതെ ചോദ്യം ചെയ്യാമെന്നും കോടതി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. അപകടത്തിനിടയാക്കിയ ബെൻസ് റിനോ ഫ്രാൻസിസിന്റെ പേരിലാണ്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റിനോയെ ചോദ്യം ചെയ്തിരുന്നു. ഇന്നും ചോദ്യം ചെയ്യൽ തുടരും.


ഞായർ പുലർച്ചെ 2.20ഓടെ കണ്ടെയ്‌നർ റോഡിൽ ചേരാനല്ലൂർ മാരാപറന്പ്‌ സ്റ്റോപ്പിന്‌ സമീപമായിരുന്നു അപകടം. സ‍ൗത്ത്‌ ചിറ്റൂർ ക്ഷേത്രത്തിനുസമീപം തട്ടുകട നടത്തുന്ന ജയബാലകൃഷ്‌ണൻ കടയടച്ച്‌ വീട്ടിലേക്ക്‌ സ്‌കൂട്ടറിൽ മടങ്ങുമ്പോഴാണ്‌ അപകടം. അഡീഷണൽ ജില്ലാ ജഡ്‌ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിൽ അലക്ഷ്യമായി ഓടിച്ച ബെൻസ്‌ കാർ ജയബാലകൃഷ്‌ണൻ ഓടിച്ച സ്‌കൂട്ടറിന്‌ പിന്നിൽ ഇടിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home