Deshabhimani

ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ചു; കോളേജ് വിദ്യാർഥി മരിച്ചു

car accident pathanamthitta
വെബ് ഡെസ്ക്

Published on Oct 29, 2026, 11:33 AM | 1 min read

കോന്നി : പത്തനംതിട്ടയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ വാഹനം ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. കലഞ്ഞൂർ ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥിയായ കൃഷ്ണ നന്ദു (19) ആണ് മരിച്ചത്. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കൂടലിൽ ഇന്ന് രാവിലെ ഒമ്പതോടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികരെ രക്ഷിക്കാനായി ബൈക്ക് വെട്ടിക്കുന്നതിനിടെ എതിർദിശയിൽ എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ദൂരേക്ക് തെറിച്ചു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണ നന്ദുവിനെ ഉടൻ കോന്നിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home