Deshabhimani

കോവളം സ്പാ പീഡനം: ഇടനിലക്കാരി പിടിയിൽ; പെൺകുട്ടിയെ എത്തിച്ചത് യുവതിയെന്ന് സൂചന

spa kovalam
വെബ് ഡെസ്ക്

Published on Oct 29, 2026, 11:45 AM | 1 min read

തിരുവനന്തപുരം: കോവളത്തെ സ്പാ സെന്ററിലെത്തി ആന്ധ്ര സ്വദേശിനിയായ 16കാരിയെ പീഡിപ്പിച്ച സംഭവത്തിൽ മുഖ്യ ഇടനിലക്കാരി പിടിയിൽ. വാണി എന്ന യുവതിയെ ബെം​ഗളൂരുവിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കേരളത്തിൽ എത്തിച്ചത് വാണിയാണെന്നാണ് സൂചന. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.


സംഭവത്തിൽ കഴിഞ്ഞ ദിവസ വെങ്ങാനൂർ വെണ്ണിയൂർ കക്കാക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന നഗരൂർ ആരോഗ്യകേന്ദ്രത്തിലെ താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടറമായ വി മായയെ (42) കേസിൽ അറസ്റ്റ് ചെയ്തതിരുന്നു. സ്പാ നടത്തിപ്പുകാരിൽനിന്ന്‌ വരുമാനത്തിന്റെ ഒരു പങ്ക് യുവതിയുടെ അക്കൗണ്ടിലേക്ക് പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


പെൺകുട്ടിയെ സ്പായിലെത്തിച്ച ഇളയമ്മയെയും ഒപ്പം താമസിക്കുന്ന യുവാവിനെയും ആന്ധ്രയിൽനിന്ന് പിടികൂടിയിരുന്നു. തൊഴിച്ചലിലും ചപ്പാത്തിലും ആയുർ കേരള സ്പാകൾ നടത്തുന്ന സജിത്ത് കുമാർ (47), ആവാടുതുറയിലെ ഡ്രീംസ് സ്പാ ഉടമ നിഷാന്ത് (46) എന്നിവരും അറസ്റ്റിലായിരുന്നു. അനുരൂപിനെ നവംബർ രണ്ടിന് കസ്റ്റഡിയിൽ വാങ്ങും.


സെപ്തംബർ 21ന് പെൺകുട്ടിയെ കാണാതായതായി ഇളയമ്മ നൽകിയ പരാതിയെ തുടർന്നാണ് കോവളം പൊലീസ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ മൊബൈലിൽനിന്ന് പൊലീസ് രണ്ട് ആധാർ കാർഡുകൾ കണ്ടെത്തി. ഇതിൽ ഒന്നിൽ പ്രായം 20ഉം മറ്റൊന്നിൽ 16ഉം എന്നാണ്‌ രേഖപ്പെടുത്തിയിരുന്നത്‌. ഇതോടെ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനം പുറത്തറിഞ്ഞത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home