print edition ലെബനനിൽ ചോരക്കൊതി മാറാതെ ഇസ്രയേൽ

ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ബെയ്റൂട്ടില്‍ ആകാശത്ത് കറുത്ത പുക നിറഞ്ഞപ്പോള്‍. photo credit: AFP/Dylan Collins
ഇസ്ലാമാബാദ്: വെടിനിർത്തൽ കരാറിന് അംഗീകാരമായിട്ടും തെക്കൻ ലെബനനിൽ സംഘർഷമൊഴിയുന്നില്ല. കരാറിന് ശേഷവും ലെബനനിലെ നാട്ടുകാർക്കും വീടുകൾക്കും നേരെ 200ലേറെ തവണ ഇസ്രയേൽ ആക്രമണമുണ്ടായതായി ഹിസ്‌ബുള്ള പറഞ്ഞു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടുവെന്നും രണ്ട് പേർക്ക് പരിക്കേറ്റുവെന്നും ലെബനനിലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വടക്കൻ ഇസ്രയേലിലേക്ക് റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് പ്രത്യാക്രമണം നടത്തിയതായി ഹിസ്‌ബുള്ള അവകാശപ്പെട്ടു. തെക്കൻ ലെബനനും ഇസ്രയേലും അതിർത്തി പങ്കിടുന്ന ഭാഗത്ത് ഇസ്രയേൽ സൈന്യം ഇപ്പോഴും തന്പടിച്ചിരിക്കുകയാണ്. ഇൗ പ്രദേശത്തെ ജനങ്ങളോട് മടങ്ങി വരരുതെന്നും നിർദേശിച്ചിട്ടുണ്ട്. അതിർത്തിയിലെ ഹിസ്‌ബുള്ളയുടെ ഭീകര പ്രവർത്തനങ്ങൾ തടയാൻ മുൻകരുതലെടുക്കുകയാണെന്നാണ് ഇസ്രയേലിന്റെ ഭാഷ്യം. അതേസമയം, ഹിസ്‌ബുള്ളയെ ഇല്ലാതാക്കാൻ ലെബനൻ തങ്ങളോടുചേർന്ന് പ്രവർത്തിക്കണമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ പറഞ്ഞു.
ലെബനന്റെ പരമാധികാരം സംരക്ഷിക്കാനും ഇറാനിയൻ മേൽക്കോയ്‌മയിൽനിന്ന് മോചിപ്പിക്കാനും ഹിസ്‌ബുള്ളയെ ഇല്ലാതാക്കണമെന്നും ഗിഡിയൻ പറഞ്ഞു. യുഎസ്, ഇസ്രയേൽ സഖ്യത്തിന്റെ ആക്രമണത്തിൽ ലെബനനിൽ ഇതുവരെ 2294 പേർ കൊല്ലപ്പെട്ടു. 7554 പേർക്ക് പരിക്കേറ്റു.തെക്കൻ ലെബനനിലുണ്ടായ ആക്രമണത്തിൽ ഫ്രഞ്ച് സമാധാനപാലകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രസിഡന്റ് ജോസഫ് ഒൗൻ അനുശോചിച്ചു.









0 comments