ad
Deshabhimani

print edition ലെബനന്‍ വളഞ്ഞ് 
ഇസ്രയേൽ കടന്നാക്രമണം

israel attack in lebanon

ബെയ്‌റൂത്തിന്‌ സമീപം 
ഹരേത് ഹ്രിക്കിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം

വെബ് ഡെസ്ക്

Published on Mar 05, 2026, 12:00 AM | 1 min read


ബെയ്റൂത്ത്‌

ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിൽ രൂക്ഷമായ കടന്നാക്രമണം നടത്തി ഇസ്രയേല്‍. ബുധനാഴ്‌ച മാത്രം 12 പേർ കൊല്ലപ്പെട്ടു. ബാൽബെക്കിലെ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ആറ് പേരും ബെയ്റൂത്തിന്‌ തെക്കുള്ള സാദിയാത്ത്, അരാമൗൺ മേഖലകളിൽ ആക്രമണത്തിൽ ആറ് പേരുമാണ് കൊല്ലപ്പെട്ടത്‌. 23 പേർക്ക് പരിക്കേറ്റു. ഹിസ്‌ബുള്ളയുടെ ഉന്നത നേതാവിനെ ലക്ഷ്യമിട്ട്‌ ഹസ്‌മിയയിലെ ഹോട്ടലിന് നേരെയും മിസൈൽ വർഷിച്ചു.


ബെയ്റൂത്തിന്റെ തെക്കുള്ള ഹാരെത് ഹരൈക്കിലെ താമസക്കാരോട് ഉടൻ ഒഴിഞ്ഞുപോകണമെന്ന്‌ ഇസ്രയേൽ ആവശ്യപ്പെട്ടു. കൂടുതല്‍ സേനയെ ഇസ്രയേല്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു. തെക്കൻ ലെബനനിലെ 50-ഓളം ഗ്രാമങ്ങൾ ഒഴിപ്പിക്കാനുള്ള ഇസ്രയേലിന്റെ നീക്കം മേഖല പിടിച്ചെടുക്കാനുള്ള ശ്രമമായാണ്‌ വിലയിരുത്തുന്നത്‌.

ഇസ്രയേലിന്റെ ഉൾപ്രദേശങ്ങളിലേക്ക് പത്തോളം റോക്കറ്റ് ആക്രമണങ്ങൾ നടത്തിയതായി ഹിസ്‌ബുള്ള അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home