ad
Deshabhimani

ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാർ 21 ദിവസത്തേക്ക് കൂടി നീട്ടി

Israel Lebanon ceasefire
വെബ് ഡെസ്ക്

Published on Apr 24, 2026, 11:33 AM | 1 min read

വാഷിങ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കരാർ 21 ദിവസത്തേക്ക് കൂടി നീട്ടി. വൈറ്റ് ഹൗസിൽ ഇസ്രായേൽ, ലെബനൻ അംബാസഡർമാരുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ഒരാഴ്ചയ്ക്കിടെ ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന രണ്ടാമത്തെ ഉന്നതതല ചർച്ചയാണിത്.


കഴിഞ്ഞ വെള്ളിയാഴ്ച നിലവിൽ വന്ന 10 ദിവസത്തെ പ്രാഥമിക വെടിനിർത്തൽ ഈ വരുന്ന തിങ്കളാഴ്ച അവസാനിക്കും. പുതിയ ധാരണയനുസരിച്ച് ഇതിന് മൂന്നാഴ്ചത്തെ കാലാവധി കൂടി ലഭിക്കും.


താൽക്കാലികമായുണ്ടായ ഈ സമാധാനം മേഖലയിലെ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും കൂടുതൽ നയതന്ത്ര ചർച്ചകൾക്കും വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ വെടനിര്‍ത്തൽ പ്രഖ്യാപിച്ച ശേഷവും ഇസ്രയേൽ തുടരുന്ന ആക്രമണങ്ങൾ വെല്ലുവിളിയായി തുടരുന്നു. ഗാസയിൽ എന്ന പോലെ കരാര്‍ ലംഘിച്ച് സൈന്യം ഏകപക്ഷീയമായി ആക്രമണം തുടരുന്ന സാഹചര്യമാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home