ad
Deshabhimani

ലെബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

Israel attack on Lebanon

തെക്കൻ ലെബനൻ ഗ്രാമമായ മെയ്ഫാദൂനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് പുക ഉയരുന്നു|Photo Credit: AFP

വെബ് ഡെസ്ക്

Published on May 02, 2026, 08:52 PM | 1 min read

ബെയ്റൂട്ട് : വെടിനിർത്തൽ നിലനിൽക്കുന്നുതിനിടെ തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


തെക്കൻ ലെബനനിലെ ഒമ്പത് ഗ്രാമങ്ങളിലെ താമസക്കാരോട് അടിയന്തരമായി ഒഴിഞ്ഞുപോകാണമെന്ന് ഇസ്രയേൽ സൈന്യം പുതിയ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ശനിയാഴ്ച ആക്രമണം നടത്തിയത്.


ഏപ്രിൽ 17 മുതൽ വെടിനിർത്തൽ പ്രാബല്യത്തിലുണ്ടെങ്കിലും ഇസ്രയേൽ സൈന്യവും ലെബനനിലെ ഹിസ്ബുള്ളയും പരസ്പരം ആക്രമണങ്ങൾ തുടരുകയാണ്.


ലെബനനിലെ ഔദ്യോഗിക വാർത്താ ഏജൻസിറിപ്പോർട്ട് ചെയ്തതനുസരിച്ച് കഫർ ദജാൽ ഗ്രാമത്തിൽ ഒരു കാറിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ രണ്ട് പേർ മരിച്ചു. ല്വൈസെ ഗ്രാമത്തിൽ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഷൗക്കിൻ ഗ്രാമത്തിലുണ്ടായ മറ്റൊരു ആക്രമണത്തിൽ രണ്ട് പേരും കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രയേൽ വ്യോമസേന ഏകദേശം 50 വ്യോമാക്രമണങ്ങൾ നടത്തിയതായി സൈന്യത്തിന്റെ വക്താവ് ലഫ്റ്റനന്റ് കേണൽ എല്ല വാവേയ സമൂഹ മാധ്യമത്തിൽ കുറിച്ചു. ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങളെയും അംഗങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണങ്ങളെന്നും വ്യക്തമാക്കി.


തീരദേശ ഗ്രാമമായ ബയാദിലെ ഒരു വീടിനുള്ളിൽ തമ്പടിച്ചിരുന്ന ഇസ്രയേൽ സൈനികർക്ക് നേരെ ശനിയാഴ്ച ഡ്രോൺ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അറിയിച്ചു. മാർച്ച് രണ്ടിനാണ് ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള പുതിയ യുദ്ധം ആരംഭിച്ചത്. ഇറാന് നേരെ അമേരിക്കയും ഇസ്രയേലും യുദ്ധം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഹിസ്ബുള്ള വടക്കൻ ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുത്തുവിട്ടത്.


അതിനുശേഷം ഇസ്രയേൽ നൂറുകണക്കിന് വ്യോമാക്രമണങ്ങൾ നടത്തുകയും തെക്കൻ ലെബനനിൽ കരയുദ്ധം ആരംഭിക്കുകയും ചെയ്തു. അതിർത്തിയിലുടനീളമുള്ള ഡസൻ കണക്കിന് നഗരങ്ങളും ഗ്രാമങ്ങളും ഇസ്രയേൽ പിടിച്ചെടുത്തു.


മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ലെബനനും ഇസ്രയേലും തമ്മിൽ വാഷിംഗ്ടണിൽ വെച്ച് നേരിട്ടുള്ള ആദ്യ ചർച്ചകൾ നടന്നു. 1948ൽ ഇസ്രയേൽ രാഷ്ട്രം സ്ഥാപിതമായത് മുതൽ ഇരുരാജ്യങ്ങളും ഔദ്യോഗികമായി യുദ്ധത്തിലാണ്. ഇരുരാജ്യങ്ങളും സംയുക്തമായി പ്രഖ്യാപിച്ച 10 ദിവസത്തെ വെടിനിർത്തൽ ഏപ്രിൽ 17ന് പ്രാബല്യത്തിൽ വന്നു. പിന്നീട് ഈ വെടിനിർത്തൽ മൂന്ന് ആഴ്ചത്തേക്ക് കൂടി നീട്ടുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home