print edition സമ്പുഷ്‌ടീകരിച്ച യുറേനിയം കൈമാറില്ല: ഇറാൻ

തെഹ്‌റാൻ : സമ്പുഷ്ടീകരിച്ച യുറേനിയം റഷ്യയ്‌ക്ക് കൈമാറില്ലെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ മേധാവി മൊഹ്‌സെൻ റെസായി. ഇക്കാര്യം റഷ്യയെ അറിയിച്ചിട്ടുണ്ട്. സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തുതന്നെ സൂക്ഷിക്കുമെന്നും സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും ലെബനീസ് ടെലിവിഷൻ ചാനലായ അൽ മയാദീന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആണവോർജത്താൽ പ്രവർത്തിക്കുന്ന കപ്പലുകളും അന്തർവാഹിനികളും നിർമിക്കുന്നതിനാണ് യുറേനിയം ഉപയോഗിക്കുക.
പശ്‌ചിമേഷ്യൻ സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇറാന്റെ കൈവശമുള്ള യുറേനിയം സൂക്ഷിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചിരുന്നു. ഇനിയും ആക്രമണം ഉണ്ടായാൽ അമേരിക്കയുടെ സൈനികത്താവളങ്ങൾ ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്ന് റെസായി ആവർത്തിച്ചു.








0 comments