ad
Deshabhimani

print edition കുവൈത്ത് റിഫൈനറിയില്‍ ആക്രമണം; കനത്ത നാശനഷ്ടം

kuwaith flag
വെബ് ഡെസ്ക്

Published on Mar 21, 2026, 03:18 AM | 1 min read

കുവൈറ്റ്‌ സിറ്റി: ഗൾഫ് മേഖലയിലാകെ ഇറാൻ നടത്തിയ വ്യാപകമായ ഡ്രോൺ, -മിസൈൽ ആക്രമണങ്ങളിൽ കനത്ത നാശനഷ്‌ടം. കുവൈത്തിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയായ മിന അൽ അഹമ്മദിയില്‍ കനത്ത നാശമുണ്ടായി.


കുവൈത്തിൽ പ്രതിദിനം 7,30,000 ബാരൽ എണ്ണ ശുദ്ധീകരിക്കുന്ന മിന അൽ അഹമ്മദി പ്ലാന്റിലെ നിരവധി യൂണിറ്റുകൾ ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടിക്കുകയും പ്രവർത്തനരഹിതമാവുകയും ചെയ്തു. റിയാദില്‍ ഇന്ത്യൻ പൗരന്‍ കൊല്ലപ്പെട്ടതായി സൗദിയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രധാന എണ്ണപ്പാടങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി.


ബഹ്‌റൈനിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഗോഡൗണിന് തീപിടിച്ചു. യുഎഇയിലെ അൽ ദഫ്ര എയർബേസിലെ യുഎസ്‌ കേന്ദ്രങ്ങളെയും ലക്ഷ്യംവെച്ചതായി ഇറാൻ അവകാശപ്പെട്ടു.

ഗൾഫിലെ ഊർജ നിലയങ്ങൾ പഴയപടിയാക്കാൻ കുറഞ്ഞത് ആറുമാസമെങ്കിലും എടുക്കുമെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മുന്നറിയിപ്പ് നൽകി. ഖത്തറിലെ നാശനഷ്ടങ്ങൾ പരിഹരിക്കാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ വേണ്ടിവരുമെന്നാണ് ഖത്തർ എനർജി അറിയിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home