ad
Deshabhimani

സാമ്രാജ്യത്വത്തിന് മുന്നിൽ മുട്ടുമടക്കില്ല; സമാധാനത്തിന് ഉപാധികളുമായി ഇറാൻ

Iran

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 08, 2026, 07:42 AM | 2 min read

തെഹ്റാൻ : പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ച് പത്തിന നിർദേശങ്ങളടങ്ങിയ കരാർ മുന്നോട്ട് വച്ച് ഇറാൻ. പാകിസ്ഥാൻ മുഖേന അമേരിക്കക്ക് കൈമാറിയ ഈ നിർദേശങ്ങളിൽ മേഖലയിലെ തങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള വിട്ടുവീഴ്ചയില്ലാത്ത ആവശ്യങ്ങളാണ് ഇറാൻ ഉന്നയിച്ചിരിക്കുന്നത്. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


അമേരിക്കയും ഇസ്രായേലും ഇറാനെതിരായ ആക്രമണങ്ങൾ പൂർണമായും അവസാനിപ്പിക്കുകയാണെങ്കിൽ, ഗൾഫ് മേഖലയിലുടനീളമുള്ള തിരിച്ചടികൾ തങ്ങളുടെ സൈന്യവും നിർത്തിവെക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.


പശ്ചിമേഷ്യയിൽ പ്രഖ്യാപിക്കപ്പെട്ട രണ്ടാഴ്ചത്തെ വെടിനിർത്തലിനോട് അനുകൂലമായി പ്രതികരിക്കുമ്പോഴും, തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതായി ഇറാൻ. ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങളിലെ പ്രധാന ആവശ്യങ്ങൾ ഇവയാണ്:


1. പശ്ചിമേഷ്യയിലെ എല്ലാ സൈനിക താവളങ്ങളിൽ നിന്നും അമേരിക്കൻ സേനയെ പൂർണ്ണമായും പിൻവലിക്കണമെന്നതാണ് ഇറാന്റെ പ്രധാന ആവശ്യം.


2. ഇറാനെതിരായ സൈനിക നീക്കങ്ങൾ സമയപരിധിയില്ലാതെ എന്നെന്നേക്കുമായി അവസാനിപ്പിക്കണം.


3. ഇറാഖ്, ലെബനൻ, യമൻ എന്നിവിടങ്ങളിൽ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന അധനിനിവേശം ഉടനടി പൂർണമായും അവസാനിപ്പിക്കണം.


4. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് തുറന്നുനൽകും


5. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഇറാന്റെ സായുധ സേനയുമായി ഏകോപിപ്പിച്ചുകൊണ്ടുള്ള നിയന്ത്രിത സംവിധാനത്തിന് കീഴിലാകണം. ജലാതിർത്തിയിലെ പരമാധികാരം സംരക്ഷിക്കാൻ ഈ നീക്കം അനിവാര്യമാണെന്ന് ഇറാൻ വ്യക്തമാക്കുന്നു.


6. അമേരിക്ക - ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണങ്ങളിലും അധിനിവേശ നീക്കങ്ങളിലും ഇറാനുണ്ടായ എല്ലാ നാശനഷ്ടങ്ങൾക്കും പൂർണമായ തുക നൽകണം.


7. ഇറാന്റെ വ്യാപാര - സാമ്പത്തിക മേഖലകളെ പിടിമുറുക്കുന്ന ‌എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യണം.


8. വിദേശ ബാങ്കുകളിലും മറ്റും അമേരിക്കൻ സമ്മർദത്താൽ തടഞ്ഞുവച്ചിരിക്കുന്ന ഇറാന്റെ മുഴുവൻ ആസ്തികളും ഉടനടി വിട്ടുനൽകണം.


9. ആണവായുധങ്ങൾ നിർമിക്കില്ലെന്ന ഉറച്ച നിലപാട് ഇറാൻ ആവർത്തിക്കുന്നതായും കരാറിൽ പറയുന്നു.


10. ഈ വ്യവസ്ഥകൾ അംഗീകരിക്കപ്പെട്ടാൽ അമേരിക്കയുമായി ഉടനടി വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നും ഇറാൻ വ്യക്തമാക്കുന്നു.


അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കാതെ സ്വന്തം മണ്ണിലെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഇറാൻ ഈ നിർദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നത്. കേവലം രണ്ടാഴ്ചത്തെ വെടിനിർത്തലിനപ്പുറം പശ്ചിമേഷ്യയിലെ സാമ്രാജ്യത്വ ഇടപെടലുകൾക്ക് ശാശ്വത പരിഹാരം വേണമെന്ന ഇറാന്റെ നിലപാട് ലോകശ്രദ്ധ നേടുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home