നീണ്ട 21 മണിക്കൂർ: യുഎസ്- ഇറാൻ ചർച്ച പരാജയം, വെടിനിർത്തൽ അനിശ്ചിതത്വത്തിൽ

ഇസ്ലാമാബാദ് : പാകിസ്താന്റെ മധ്യസ്ഥതയിൽ 21 മണിക്കൂറോളം നീണ്ട യുഎസ്-0 ഇറാൻ മാരത്തൺ ചർച്ച ഫലം കണ്ടില്ല.വാർത്താസമ്മേളനം നടത്തിയ യുഎസ് വെെസ് പ്രസിഡന്റ് ജെ ഡി വാൻസ്, ഇറാനുമായുള്ള ചർച്ചകളിൽ ഒരു ഉടമ്പടിയില്ലാതെ അമേരിക്കൻ ഉദ്യോഗസ്ഥർ പാകിസ്താനിൽ നിന്ന് മടങ്ങിപ്പോകുകയാണെന്നും അറിയിച്ചു.
ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കൻ നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്, സമാധാന കരാറില്ലാതെ ചർച്ചകൾ അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു. ആണവായുധവുമായി ബന്ധപ്പെട്ടാണ് ചർച്ച ഉടക്കിയതെന്നും അതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായും ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥരുമായും ചർച്ചകൾക്കിടെ നിരന്തര സമ്പർക്കം പുലർത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
യുഎസിന്റെ 'അമിതമായ ആവശ്യങ്ങൾ പൊതുവായ ഒരു ചട്ടക്കൂട് രൂപപ്പെടുത്തുന്നതിന് തടസ്സമുണ്ടാക്കി' -ഇറാൻ അധികൃതർ പറഞ്ഞു.അമേരിക്കയുമായുള്ള ചർച്ചകൾ കരാറില്ലാതെ അവസാനിച്ചതായി ഇറാനിയൻ വാർത്താ ഏജൻസികളും സ്ഥികരിച്ചു.ചർച്ച പരാജയപ്പെട്ടതോടെ ഇറാനും യുഎസും തമ്മിലുണ്ടാക്കിയ രണ്ടാഴ്ചത്തെ വെടിനിർത്തലും അനിശ്ചിതത്വത്തിലായിട്ടുണ്ട്.










0 comments