ആണവ കേന്ദ്രങ്ങളിലെ പരിശോധന; ഉടൻ നടപ്പാക്കുമെന്ന് ഐഎഇഎ, അന്തിമ കരാറാകാതെ അനുമതി നല്‍കില്ലെന്ന് ഇറാന്‍

image credit: aljazeera
ടോക്യോ : ഇറാനിലെ ആണവ കേന്ദ്രങ്ങളിലെ പരിശോധനയിൽ ഇടഞ്ഞ് അന്താരാഷ്ട്ര ആണവ ഊർജ ഏജൻസിയും(ഐഎഇഎ) ഇറാനിയൻ അധികൃതരും. യുഎസ് - ഇറാൻ ധാരണപത്രം അനുസരിച്ച് ആണവ കേന്ദ്രങ്ങളിലെ പരിശോധന ഉടൻ നടപ്പിലാക്കുമെന്ന് അന്താരാഷ്ട്ര ആണവ ഊർജ ഏജൻസി ഡയറക്ടർ ജനറൻ റഫേൽ മാരിയാനോ ഗ്രോസി വ്യക്തമാക്കി.
ജപ്പാനിലെ ഫുക്കുഷിമ ദായിച്ചി ആണവനിലയത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് ഗ്രോസിയുടെ പ്രസ്താവന. അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിന്റെ ഭാഗമായി ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ പരിശോധനകൾ നടത്തുമെന്നും, ഇതിനായുള്ള തിയതികളും നടപടിക്രമങ്ങളും ഉടൻ തീരുമാനിക്കുമെന്നും ഗ്രോസി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, അന്തിമ കരാറിലെത്താതെ പരിശോധനകൾക്ക് അനുമതി നൽകില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.
അന്തിമവും സമഗ്രവുമായ കരാറിന് ശേഷമേ ആണവകേന്ദ്രങ്ങളിലേക്കുള്ള പരിശോധന നടക്കൂവെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഖരിബാബാദി അറിയിച്ചു. ആക്രമണത്തിനിരയായ ആണവകേന്ദ്രങ്ങളിലേക്ക് നിലവിൽ ആരെയും പ്രവേശിപ്പിക്കെല്ലെന്നും കാസെം കൂട്ടിച്ചേർത്തു. എക്സിലൂടെയായിരുന്നു പ്രതികരണം.










0 comments