ad
Deshabhimani

ഇതാണ് സതീശന്റെ വിശ്വാസ്യത: മൈക്ക് ചതിച്ചു; പുറത്ത് വന്നത് മനസ്സിലിരിപ്പ്

V D Satheesan.jpg
വെബ് ഡെസ്ക്

Published on Jun 25, 2026, 10:59 AM | 1 min read

തിരുവനന്തപുരം: നിയമസഭയിൽ മൈക്ക് ചതിച്ചതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ മനസ്സിലിരിപ്പ് പുറത്തായി. കുട്ടനാട് എംഎൽഎ റെജി ചെറിയാൻ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകിയതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രതികരണമാണ് മൈക്കിലൂടെ പുറത്തായത്.


ജൂൺ 29ന് നടക്കുന്ന മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്നായിരുന്നു യുഡിഎഫ് എംഎൽഎയുടെ സബ്മിഷൻ. മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് തീരുമാനിക്കുമെന്നാണ് വി ഡി സതീശൻ മറുപടി നൽകിയത്. എന്നാൽ മറുപടിക്ക് ശേഷം സീറ്റ് ഇരിക്കുമ്പോൾ 'ഒരു കാരണവശാലും അവധി കൊടുക്കില്ല' എന്ന മുഖ്യമന്ത്രിയുടെ സംഭാഷണം മൈക്കിലൂടെ പുറത്തുവന്നു.



ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യതയെന്നും ചോദ്യത്തിന് എഴുതിത്തയ്യാറാക്കിയ മറുപടിക്ക് ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പാണെന്നും കെ യു ജനീഷ് കുമാർ എംഎൽഎ ഫെയ്സ്ബുക്കിൽ കുറിച്ചു. സംഭവത്തിന്റെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home