ad
Deshabhimani

സ്വർണവില കുത്തനെ കുറഞ്ഞു! ഒരു പവന് ഒറ്റയടിക്ക് കുറഞ്ഞത് 2040 രൂപ

gold

AI പ്രതീകാത്മക ചിത്രം / Gemini

വെബ് ഡെസ്ക്

Published on Jun 25, 2026, 10:34 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിപണിയിൽ വൻ വിലയിടിവ്. ജനുവരി മാസത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വിലക്കുറവാണ് ഇപ്പോൾ വിപണിയിൽ ദൃശ്യമായിരിക്കുന്നത്. കണക്കുകൾ പ്രകാരം ഇന്ന് ഒരു പവൻ സ്വർണത്തിന് 2,040 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,02,760 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 255 രൂപ കുറഞ്ഞ് 12,845 രൂപയുമായിട്ടുണ്ട്.


കഴിഞ്ഞ മെയ് 25-ന് സംസ്ഥാനത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നായ 1,16,880 രൂപയിലായിരുന്നു സ്വർണവില. അവിടെ നിന്നാണ് കൃത്യം ഒരു മാസം തികയുമ്പോൾ 14,120 രൂപയുടെ വൻ ഇടിവ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.



ഈ മാസത്തെ സ്വർണ നിരക്കുകൾ

ജൂൺ 1- 1,14,560 രൂപ


ജൂൺ 2- 1,14,560 രൂപ


ജൂൺ 3- 1,14,560 രൂപ


ജൂൺ 4- 1,14,480 രൂപ


ജൂൺ 5- 1,14,200 രൂപ


ജൂൺ 6 - 1,14,200 രൂപ


ജൂൺ 7 - 1,14,200 രൂപ


ജൂൺ 8 - 1,11, 240 രൂപ


ജൂൺ 9- 1,12,320 രൂപ


ജൂൺ 11- 1,06,800 രൂപ


ജൂൺ 12- 1,08, 960 രൂപ


ജൂൺ 13- 1,09, 320 രൂപ


ജൂൺ 14- 1,09, 320 രൂപ


ജൂൺ 15- 1,11,120 രൂപ


ജൂൺ 16- 1,11,000 രൂപ


ജൂൺ 17- 1,10,800 രൂപ


ജൂൺ 18- 1,09,640 രൂപ


ജൂൺ 19- 1,06,960 രൂപ


ജൂൺ 20- 1,07,120 രൂപ


ജൂൺ 21- 1,07,120 രൂപ


ജൂൺ 22- 1,07,440 രൂപ

വൈകുന്നേരം- 1,08,520 രൂപ


ജൂൺ 23- 1,07,000 രൂപ


ജൂൺ 24- 1,05,840 രൂപ


ജൂൺ 25- 1,02,760 രൂപ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home