ad
Deshabhimani

പള്ളിയിൽ വ്യാജ ബോംബ്, സിംഗപ്പൂരിൽ ഇന്ത്യൻ വംശജൻ പിടിയിൽ

church
വെബ് ഡെസ്ക്

Published on Dec 22, 2025, 11:02 AM | 1 min read

പള്ളിയിൽ വ്യാജ ബോംബ് സ്ഥാപിച്ച് ഭീതിപരത്തിയ ഇന്ത്യൻ വംശജനായ സിംഗപ്പൂർ സ്വദേശിക്കെതിരെ കേസ്. അപ്പർ ബുക്കിറ്റ് തിമാ മേഖലയിലെ സെന്റ് ജോസഫ് പള്ളിയിൽ സംശയാസ്പദമായ വസ്തു കണ്ടെത്തിയതിനെ തുടർന്ന് മുഴുവൻ ആരാധനാ പരിപാടികളും മുടങ്ങി.


കൊകുലാനന്ദൻ മോഹൻ (26) എന്ന യുവാവാണ് അറസ്റ്റിലായത്. ഒരു തിരക്കേറിയ റെസിഡൻഷ്യൽ ഏരിയയിൽ ഉൾപ്പെടുന്ന പള്ളിയാണ്. ക്രിസ്മസ് പ്രമാണിച്ച് തിരക്കേറിയ സമയമായിരുന്നു.


ഞായറാഴ്ച രാവിലെ 7.11 ഓടെ പള്ളിയിൽ " കല്ലുകൾ നിറച്ച്, നീണ്ടുനിൽക്കുന്ന ചുവന്ന വയറുകൾ ഘടിപ്പിച്ച, കറുപ്പും മഞ്ഞയും പശ ടേപ്പുകൾ ഉപയോഗിച്ച് ഒരുമിച്ച് ചേർത്ത" മൂന്ന് കാർഡ്ബോർഡ് റോളുകൾ കണ്ടെത്തുകയായിരുന്നു.


ബോംബ് സ്ക്വാഡും പൊലീസും എത്തി പരിശോധിച്ചു. എങ്കിലും ഇത് വ്യാജ ഭീഷണിയാണെന്ന് തിരിച്ചറഞ്ഞു.


"ഇയാൾ ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് മതപരമായ പ്രേരിതമായ ആക്രമണമോ ഭീകരപ്രവർത്തനമോ ആണെന്ന് സൂചിപ്പിക്കുന്നതിന് നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല." പൊലീസ് പറഞ്ഞു


കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഇയാൾക്ക് 10 വർഷം വരെ തടവോ, 500,000 സിംഗപ്പൂർ ഡോളർ (USD386,757) വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home