അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം; നഗ്നനാക്കി മര്‍ദിച്ചു

INDIANMANATTACKEDINIRELAND
വെബ് ഡെസ്ക്

Published on Jul 23, 2025, 04:32 PM | 1 min read

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ ഇന്ത്യക്കാരനെ കൂട്ടം ചേർന്ന് ആക്രമിച്ച് നഗ്നനാക്കി വഴിയിലുപേക്ഷിച്ചു. തലസ്ഥാന നഗരമായ ഡബ്ലിന് സമീപത്തുള്ള ടാലറ്റില്‍ ആണ് നാല്‍പതുകാരന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. കുട്ടികളോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. എന്നാല്‍, ആക്രമണത്തിന് കാരണം വംശീയ വിദ്വേഷമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.


സംഭവവുമായി ബന്ധപ്പെട്ട് ഐറിഷ് ടൈംസ് പങ്കുവച്ച റിപ്പോര്‍ട്ടിലും വംശീയ ആക്രമണം എന്ന പരാമര്‍ശമുണ്ട്. ജൂലൈ 19ന് വൈകുന്നേരം ഡബ്ലിൻ 24ലെ ടാലറ്റിലെ പാർക്ക്ഹിൽ റോഡിലാണ് ഒരുകൂട്ടം ഐറിഷ് യുവാക്കൾ ചേർന്ന് ആഴ്ചകൾക്ക് മുമ്പ് അയർലാൻഡിലേക്ക് കുടിയേറിയ ഇന്ത്യക്കാരനെ ക്രൂരമായി ആക്രമിച്ചത്.


ആക്രമണത്തിൽ ഇയാളുടെ കൈകൾക്കും കാലിനും മുഖത്തും സാരമായ പരിക്കേറ്റിരുന്നു. വഴിയിലുപേക്ഷിക്കപ്പെട്ട നിലയിൽക്കണ്ട ഇയാളെ യാത്രക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇന്ത്യക്കാരെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങൾ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home