print edition അമേരിക്കയിൽ വീണ്ടും മതവിദ്വേഷ ആക്രമണം

വാഷിങ്‌ടൺ: അമേരിക്കയിൽ വീണ്ടും മതവിദ്വേഷ ആക്രമണം. യൂട്ടയിലെ ഷോപിങ് മാളിൽ വച്ച് ഇന്ത്യൻ കിയോസ്‌ക് തൊഴിലാളിയെ കുത്തിപരിക്കേൽപ്പിച്ചു. ‘നീ മുസ്ലിമാണോ’ എന്ന് ചോദിച്ചശേഷം 15 തവണ കുത്തി പരിക്കേൽപ്പിച്ചു. മുസ്ലിമായതുകൊണ്ടാണ് ആക്രമണം നടത്തിയതെന്ന് പിടിയിലായ പ്രതി പീറ്റർ മൈക്കൽ ലാഴ്‌സണെ (48) പൊലീസിനോട് പറഞ്ഞു. ഇയാളെ സാൾട്ട് ലേക്ക് കൗണ്ടി ജയിലിലടച്ചു. വെസ്റ്റ് വാലി സിറ്റിയിലെ വാലി ഫെയർ മാളിലാണ് സംഭവം. പേരും രാജ്യവും ചോദിച്ചശേഷമായിരുന്നു മതംചോദിച്ചത്. മുസ്ലിമാണെന്ന് പറഞ്ഞയുടൻ സൊഹൈലിനോട് വെള്ളം ആവശ്യപ്പെട്ടു. ഇതെടുക്കാൻ തിരിഞ്ഞയുടൻ കത്തി എടുത്ത് തുടരെ കുത്തുകയായിരുന്നു. സൊഹൈലിന്റെ നില ഗുരുതരമാണ്.










0 comments