ജർമൻ സർക്കാരിന്റെ വിസിറ്റേഴ്സ് പ്രോഗ്രാമിൽ ഇന്ത്യൻ സ്വതന്ത്ര മാധ്യമപ്രവർത്തക ജിഷ എലിസബത്തും

ബെർലിൻ: ജർമൻ സർക്കാർ സംഘടിപ്പിച്ച ഏഴു ദിവസത്തെ വിസിറ്റേഴ്സ് പ്രോഗ്രാമിലേക്ക് (Visitor Programme) ഇന്ത്യൻ പരിസ്ഥിതി സ്വതന്ത്ര മാധ്യമപ്രവർത്തക ജിഷ എലിസബത്ത് ഔദ്യോഗിക അതിഥിയായി തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ വടക്കാഞ്ചേരി സ്വദേശിയാണ് ജിഷ കാലാവസ്ഥാ വ്യതിയാനം തടയുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനുമായി ജർമിനി നടപ്പാക്കുന്ന വിവിധ പദ്ധതികൾ മനസ്സിലാക്കാൻ അവസരമൊരുന്നതാണ് പരിപാടി.
അൽബേനിയ, ബൾഗേറിയ, ചൈന, ഹോണ്ടുറാസ്, ഇന്ത്യ, കെനിയ, കൊറിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, തായ്‌ലൻഡ്, ടുണീഷ്യ, തുർക്കി, വിയറ്റ്‌നാം എന്നീ 15 രാജ്യങ്ങളിൽ നിന്നുള്ള കാലാവസ്ഥാ ശാസ്ത്രജ്ഞർ, അക്കാദമീഷ്യന്മാർ, വിഷയവിദഗ്ദ്ധർ, മാധ്യമപ്രവർത്തകർ എന്നിവരടങ്ങിയതാണ് അന്താരാഷ്ട്ര പ്രതിനിധി സംഘം.
ബെർലിൻ, പോട്സ്ഡാം, കുക്സ്ഹാഫൻ, ഹാംബർഗ് എന്നിവിടങ്ങളിൽ പര്യടനം നടത്തിയ സംഘം പരിസ്ഥിതി, കാലാവസ്ഥാ സംരക്ഷണം, പ്രകൃതി സംരക്ഷണം, ആണവ സുരക്ഷ എന്നിവയ്ക്കുള്ള ഫെഡറൽ മന്ത്രാലയം (BMUV), ഫെഡറൽ ഫോറിൻ ഓഫീസ്, ഫെഡറൽ മറൈൻ ആൻഡ് ഹൈഡ്രോഗ്രാഫിക് ഏജൻസി (BSH) തുടങ്ങിയ പ്രധാന ജർമൻ സർക്കാർ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. പോട്സ്ഡാമിലെ ആൽഫ്രഡ് വേഗനർ ഇൻസ്റ്റിറ്റ്യൂട്ട് ഹെൽംഹോൾട്ട്സ് സെന്റർ ഫോർ പോളാർ ആൻഡ് മറൈൻ റിസർച്ച്, ഹാംബർഗിലെ ക്ലൈമറ്റ് സർവീസ് സെന്റർ ജർമ്മനി, പോട്സ്ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്ട് റിസർച്ച് എന്നീ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരുമായും സംഘം ആശയവിനിമയം നടത്തി. ഗോയ്‌ഥെ ഇൻസ്റ്റിറ്റ്യൂട്ട് ബെർലിൻ (Mitte) ആണ് നേതൃത്വം.









0 comments