ad
Deshabhimani

ഉക്രെയ്നിൽ റഷ്യൻ ആക്രമണം; ഇന്ത്യൻ പൗരൻ ഉൾപ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു

ukrane
വെബ് ഡെസ്ക്

Published on Sep 01, 2026, 04:39 PM | 1 min read

കീവ്: ഉക്രെയ്നിൽ റഷ്യൻ സേന നടത്തിയ ശക്തമായ ‍ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. ഉക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിര്‍ സെലൻസ്കിയാണ് സോഷ്യൽ മീഡിയയിലൂടെ വിവരം പുറത്തു വിട്ടത്.


ചൊവ്വാഴ്ച നടന്ന ആക്രമണങ്ങളിൽ തലസ്ഥാനമായ കിവ്, ഒഡേസ, ഖേർസൺ, ഡൊനെറ്റ്സ്ക്, സാപോറീഷ്യ, ഖാർകീവ്, ചെർനിഹിവ്, ഴിതോമിർ, സുമി, ഡിനിപ്രോ തുടങ്ങിയ പ്രവിശ്യകളിൽ നാശനഷ്ടമുണ്ടായി. കീവിൽ റെയിൽവേ ഡിപ്പോയിൽ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ബൊറിസ്പലിൽ നാലുപേരും കൊല്ലപ്പെട്ടു. മൊത്തം 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.



ഒഡേസയിൽ ആക്രമണം തുടരുകയാണ്. ഗൈഡഡ് ബോംബുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം. ഈ മേഖലയിൽ വൈദ്യതി ബന്ധം പൂര്‍ണമായും തടസപ്പെട്ടതായും റിപ്പോര്‍ട് ഉണ്ട്. ഇതിനിടെ രാജ്യത്തിന് കൂടുതൽ വ്യോമയാന പ്രതിരോധ സംവിധാനങ്ങൾ വേണമെന്ന് ഉക്രെയ്ൻ സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home