Deshabhimani

print edition സമോസ കോക്കസിൽ
6 പേർ

US ELECTIONS

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 06, 2026, 12:00 AM | 1 min read

വാഷിങ്‌ടൺ: യുഎസ്‌ പ്രതിനിധിസഭയിൽ ശക്തമായ സാന്നിധ്യമാകാൻ സമോസ കോക്കസ്‌. ഇന്ത്യൻ വംശജരായ പ്രതിനിധി സഭാംഗങ്ങളെയാണ്‌ സമോസ കോക്കസ്‌ എന്ന പേരിലറിയപ്പെടുന്നത്‌. വ്യാഴാഴ്ച അരിസോണയിൽനിന്ന്‌ ഇ‍ൗ സംഘത്തിലേക്ക്‌ ആറാമനായി അമിഷ്‌ ഷാ വിജയിച്ചു. റിപ്പബ്ലിക്കൻ പാർടി മത്സരാർഥിയായ ജെ ഫ്രീലിക്കെതിരെ 53 ശതമാനം വോട്ട്‌ നേടിയാണ്‌ അമിഷ്‌ എത്തുന്നത്‌. അരിസോണയിലെ ഫസ്റ്റ്‌ ഡിസ്‌ട്രിക്റ്റിൽ നിന്ന്‌ ആദ്യമായി വിജയിക്കുന്ന ഇന്ത്യൻ അമേരിക്കൻ വംശജനാണ്‌.

രണ്ട്‌ പുതുമുഖങ്ങൾ മത്സര രംഗത്തെത്തുന്നത്‌ ഇന്ത്യൻ വംശജരുടെ പ്രതിനിധ്യം കുറയ്ക്കുമെന്നായിരുന്നു സർവേ പ്രവചിച്ചത്‌. എന്നാൽ ആമി ബെറ, സുഹാസ്‌ സുബഹ്‌മണ്യം, റോ ഖന്ന, പ്രമീള ജയപാൽ എന്നിവർ വീണ്ടും 71 ശതമാനത്തിലേറെ വോട്ട്‌ നേടി വിജയിച്ചു. പിയ ദാന്ധിയ ഫ്ലോറിഡയിൽനിന്ന്‌ അട്ടിമറി വിജയം നേടിയാണ്‌ സഭയിലേക്കെത്തുന്നത്‌. നിലവിൽ സഭയിലെത്തിയ ആറു ഇന്ത്യൻ വംശജരും ഡെമോക്രാറ്റിക്‌ പ്രതിനിധികളാണെന്നതും പ്രത്യേകതയാണ്‌. ഇടക്കാല തെരഞ്ഞെടുപ്പിൽ 14 ഇന്ത്യൻ വംശജരാണ്‌ മത്സരിച്ചത്‌. റിപ്പബ്ലിക്കൻ പാർടിയുടെ പ്രതിനിധിയായി മത്സരിച്ച ഒരു ഇന്ത്യൻ വംശജനായ സ്ഥാനാർഥിയും തെരഞ്ഞെടുക്കപ്പെട്ടില്ല. ഇന്ത്യൻ പ്രതിനിധികളുടെ സ്വാധീനം വർധിക്കുന്നതായാണ്‌ വ്യക്തമാകുന്നത്‌. പടിഞ്ഞാറൻ തീരദേശ മേഖലയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം മേൽകൈയുണ്ടായിരുന്ന ഇന്ത്യൻ സമൂഹത്തിന്‌ യുഎസിലെ മറ്റ്‌ സംസ്ഥാനങ്ങളിലും പിന്തുണയേറുന്നുണ്ടെന്നാണ്‌ അന്താരാഷ്‌ട്ര മാധ്യമങ്ങൾ പറയുന്നത്‌. ഇന്ത്യൻ വംശജനും മുൻ പ്രതിനിധിയുമായ രാജ കൃഷ്‌ണമൂർത്തിയാണ്‌ ഇന്ത്യൻ വംശജരായ പ്രതിനിധി സഭാംഗങ്ങളെ സമോസ കോക്കസ്‌ എന്ന്‌ അഭിസംബോധന ചെയ്തത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home