ad
Deshabhimani

print edition ഇന്ത്യ–യുഎസ്‌ വ്യാപാര ചർച്ച തുടങ്ങി

US-India Trade Deal.jpg
വെബ് ഡെസ്ക്

Published on Jun 24, 2026, 12:01 AM | 1 min read

ന്യൂഡൽഹി: ഇന്ത്യ–യുഎസ്‌ ഇടക്കാല വ്യാപാര കരാറിനായുള്ള അന്തിമ ചർച്ചക്ക്‌ തുടക്കമായി. യുഎസ്‌ വ്യാപാര പ്രതിനിധി ജാമീസൺ ഗ്രീർ വാണിജ്യമന്ത്രി പീയുഷ്‌ ഗോയലുമായി കൂടിക്കാഴ്ച നടത്തി. വാണിജ്യ സെക്രട്ടറി രാജേഷ്‌ അഗർവാൾ, ഇന്ത്യയിലെ യുഎസ്‌ സ്ഥാനപതി സെർജിയോ ഗോർ, ഇന്ത്യൻ ചർച്ചാസംഘത്തെ നയിക്കുന്ന ദർപ്പൺ ജയിൻ എന്നിവരും പങ്കെടുത്തു. രണ്ടുദിവസത്തെ ചർച്ചകൾക്കായാണ്‌ ജാമീസൺ ഗ്രീർ ഇന്ത്യയിലെത്തിയത്‌. ജൂലൈ 24 ന്‌ മുമ്പായി ധാരണയിലെത്താനാണ്‌ ശ്രമം. കാർഷിക മേഖലയടക്കം ഇന്ത്യൻ വിപണി പൂർണമായും തുറന്നുകിട്ടാനാണ്‌ യുഎസ്‌ താൽപര്യം.


മോദി സർക്കാരിനെ സമ്മർദത്തിലാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ അമ്പത്‌ ശതമാനംവരെ തീരുവ ട്രംപ്‌ സർക്കാർ പ്രഖ്യാപിച്ചിരുന്നു. യുഎസ്‌ സുപ്രീംകോടതി പിന്നീടത്‌ റദ്ദാക്കിയെങ്കിലും ചർച്ചകളിൽ നിലപാട്‌ കടുപ്പിക്കാൻ കേന്ദ്രം തയ്യാറായില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ പൂർണമായും അമേരിക്കയ്‌ക്ക്‌ അനുകൂലമായ ചട്ടക്കൂട്‌ കരാറിലെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ നിലവിലെ ചർച്ച.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home