ad
Deshabhimani

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; മലപ്പുറം സ്വദേശി അറസ്റ്റില്‍

ksrtc.
വെബ് ഡെസ്ക്

Published on Sep 05, 2026, 02:58 PM | 1 min read

തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം. പന്തളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിലാണ് ലൈം​ഗികാതിക്രമമുണ്ടായത്.


സംഭവത്തിൽ മലപ്പുറം, വണ്ടൂർ സ്വദേശി ഷാനവാസിനെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ബസിൽ യുവതിയുടെ അടുത്തിരുന്ന ഷാനവാസ് ലൈം​ഗികാതിക്രമം കാട്ടുന്ന വീഡിയോ മൊബൈലിൽ പകർത്തുകയും പൊലീസിന് കൈമാറുകയുമായിരുന്നു. പ്രതി മദ്യപിച്ചിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞു. പ്രതിയെ ഉടൻ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home