print edition വ്യാപാരകരാർ വേഗത്തിലാക്കാന്‍ ട്രംപ്– മോദി ധാരണ

ന്യൂഡൽഹി: അമേരിക്കൻ താൽപ്പര്യപ്രകാരം ഇടക്കാല വ്യാപാര കരാറിൽ എത്രയും വേഗം ഒപ്പിടാമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ജി7 ഉച്ചക്കോടിയ്‌ക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് തീരുമാനം. വ്യാപാര ചർച്ചകൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും വൈകാതെ ഇന്ത്യ സന്ദർശിക്കുമെന്നും മോദിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ട്രംപ് അറിയിച്ചു.
അതേസമയം, മൂന്ന് ഇന്ത്യൻ കപ്പൽ ജീവനക്കാരെ യുഎസ് സേന കൊലപ്പെടുത്തിയതിൽ പ്രതിഷേധം അറിയിക്കാൻ മോദി തയ്യാറായില്ല. ഹോർമുസിൽ ഇന്ത്യൻ കപ്പൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന അഭ്യർഥന മാത്രമാണ് പ്രധാനമന്ത്രിയിൽനിന്നുണ്ടായത്.
ഇന്ത്യക്കാരെ കൊലപ്പെടുത്തിയതിൽ ഖേദപ്രകടനത്തിന് പോലും അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല. ഇറാൻ എണ്ണ കടത്താൻ ശ്രമിച്ചതുകൊണ്ടാണ് ഇന്ത്യാക്കാരെ ആക്രമിച്ചതെന്ന വിചിത്ര അവകാശവാദമാണ് അമേരിക്ക നടത്തുന്നത്.










0 comments