ad
Deshabhimani

വ്യാപാര കരാർ പ്രവർത്തികമാവാത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ധപ്പെടാഞ്ഞതിനാലെന്ന് യുഎസ് വാണിജ്യ സെക്രട്ടറി

lutwick
വെബ് ഡെസ്ക്

Published on Jan 09, 2026, 11:53 AM | 1 min read

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിളിക്കാത്തതിനാലാണ് ഇന്ത്യയുമായുള്ള വ്യാപാര കരാർ നടക്കാത്തതെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്.


ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിൽ താൻ അസന്തുഷ്ടനാണെന്ന് ഡൊണൾഡ് ട്രംപ് ആവർത്തിച്ചിരുന്നു. ഇതിനെതിരെ യു എസിന് വേണമെങ്കിൽ ഇന്ത്യയ്ക്ക് മേലുള്ള അധിക തീരുവ വളരെ വേഗത്തിൽ ഉയർത്താൻ കഴിയുമെന്നും ആവർത്തിച്ചു. ട്രംപിന്റെ ഭീഷണിക്ക് പിറകെ ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ലുട്‌നിക്കിന്റെ പരാമർശം.


ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി വ്യാപാര കരാർ അന്തിമമാക്കുന്നതിന് ഇതുവരെ ആറ് റൗണ്ട് ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ പരിഹരിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് ഉൾപ്പെടുന്നതാണ് കരാർ. പക്ഷെ ഇതുവരെ ധാരണ പൂർണ്ണമാക്കാനായില്ല.

 

വ്യാഴാഴ്ച ഒരു പോഡ്‌കാസ്റ്റിലാണ് വാണിജ്യ സെക്രട്ടറിയുടെ പുതിയ പ്രതികരണം വന്നത്. കരാർ പ്രാവർത്തികമാക്കാൻ പ്രസിഡന്റിനെ വിളിക്കാൻ മോദിയോട് ആവശ്യപ്പെട്ടു. എന്നിരുന്നാലും, മിസ്റ്റർ മോദി വിളിച്ചില്ല എന്നായിരുന്നു വാക്കുകൾ

 

ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായി ഇതിനിടെ തന്നെ യുഎസ് വ്യാപാര കരാറുകൾ പ്രവർത്തികമായെന്ന് വാണിജ്യ സെക്രട്ടറി പറഞ്ഞു.  ഇന്ത്യയുമായുള്ള വ്യാപാര കരാർ അവർക്ക് മുമ്പ് നടക്കുമെന്ന് കരുതിയിരുന്നതായും വെളിപ്പെടുത്തി. നരേന്ദ്ര മോദി താത്പര്യം കാണിച്ചില്ലെന്നാണ് വിശദീകരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home