Deshabhimani

print edition ഷെയ്‌ഖ്‌ ഹസീനയെ കൈമാറല്‍: ഇന്ത്യ–ബംഗ്ലാദേശ്‌ ബന്ധം വഷളാകുന്നു

haseena
avatar
സ്വന്തം ലേഖകൻ

Published on Nov 15, 2026, 12:30 AM | 1 min read

ന്യൂഡൽഹി : ഷെയ്‌ഖ്‌ ഹസീനയെ കൈമാറുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും ഗംഗാനദീ ജലവിഭജന കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളും ഇന്ത്യ–ബംഗ്ലാദേശ്‌ നയതന്ത്രബന്ധം വഷളാക്കുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ഇ‍ൗ മാസം 17, 18 തിയതികളിൽ ധാക്കയിൽ നടത്താനിരുന്ന അഞ്ചാംഘട്ട കോൺസുലാർ ചർച്ചകൾ മാറ്റിവെച്ചു. വിദ്യാർഥിപ്രക്ഷോഭത്തെ തുടർന്ന്‌ അധികാരത്തിൽനിന്നും പുറത്തായ ഹസീന ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. 2025 നവംബറിൽ ബംഗ്ലാദേശ്‌ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ അവർക്ക്‌ വധശിക്ഷ വിധിച്ചു.

പിന്നാലെ, ഹസീനയെ കൈമാറണമെന്ന ആവശ്യം ബംഗ്ലാദേശ്‌ ശക്തമാക്കി. ഇക്കാര്യത്തിൽ ഇന്ത്യ ഇതുവരെ അനുകൂല തീരുമാനമെടുത്തിട്ടില്ല. ഹസീനയുടെ കൈമാറ്റം നിയമപരമായ വിഷയമാണെന്നും അതനുസരിച്ച്‌ മുന്നോട്ടുപോകുമെന്നും വിദേശ മന്ത്രാലയം അറിയിച്ചു. ഗംഗാ ജലവിഭജന കരാറുമായി ബന്ധപ്പെട്ട തർക്കവും നയതന്ത്രബന്ധത്തെ ബാധിച്ചു. 1996ൽ ഒപ്പിട്ട 30 വർഷത്തെ ഗംഗാ ജലവിഭജന കരാറിന്റെ കാലാവധി ഡിസംബർ 12ന്‌ അവസാനിക്കും.

കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട്‌ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടില്ല. അതിർത്തി കടന്നൊഴുകുന്ന നദികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇരു രാജ്യങ്ങൾക്കുമിടയിൽ സംയുക്ത നദീകമീഷനുണ്ടെന്നാണ്‌ ഇ‍ൗ വിഷയത്തിൽ വിദേശമന്ത്രാലയത്തിന്റെ പ്രതികരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home