print edition ക്യൂബൻ ഉപരോധം നീക്കണമെന്ന് ഇന്ത്യ

ജനീവ: ക്യൂബയ്‌ക്കെതിരായ അമേരിക്കൻ സാമ്പത്തിക, -വ്യാപാര ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന യുഎൻ പൊതുസഭയിലെ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ. ക്യൂബൻ ജനതയ്ക്ക് അന്താരാഷ്ട്ര സഹകരണത്തിൽ കൂടുതൽ സജീവമായി പങ്കാളികളാകാനും അവരുടെ വികസന ആഗ്രഹങ്ങൾ പിന്തുടരാനും അനുയോജ്യമായ സാഹചര്യം ഒരുക്കുന്നതിനായി നിയന്ത്രണങ്ങൾ നീക്കം ചെയ്യണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. 193 അംഗ പൊതുസഭയിൽ ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 130 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. 17 രാജ്യങ്ങൾ എതിർത്തു. 25 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷൻ കൗൺസിലർ സൗമ്യ നായരാണ് ഇന്ത്യയുടെ വാദം അവതരിപ്പിച്ചത്. യുഎൻ ചാർട്ടറിനും അന്താരാഷ്ട്ര നിയമങ്ങൾക്കും വിധേയമായി, ഇത്തരത്തിലുള്ള നിയമങ്ങളും നടപടികളും റദ്ദാക്കാൻ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്ന് അവര്‍ പറഞ്ഞു.









0 comments