ad
Deshabhimani

print edition ഇമ്രാനെ കാണാന്‍ 
വിലക്ക്‌ ; സഹോദരി 
കോടതിയിൽ

Imran Khan's Sister aleema in high Court
വെബ് ഡെസ്ക്

Published on Nov 29, 2025, 05:03 AM | 1 min read

ഇസ്‌ലാമാബാദ്‌

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സന്ദർശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ സഹോദരി ഹൈക്കോടതിയെ സമീപിച്ചു. ഇമ്രാൻ ഖാനെ കാണാൻ അനുവദിക്കാത്ത ജയിൽ അധികൃതരുടെ നടപടിക്കെതിരെ സഹോദരി അലീമ ഖാനാണ്‌ കോടതിയിൽ ഹർജി നൽകിയത്‌. ജയിലിൽ തടവിൽ കഴിയുന്ന ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന് വാർത്തകൾ പ്രചരിച്ചതിന്‌പിന്നാലെ സഹോദരിമാർ കഴിഞ്ഞ ദിവസം ജയിലിന്‌ പുറത്ത്‌ പ്രതിഷേധിച്ചിരുന്നു.


എന്നാൽ ആദിയാല ജയിൽ അധികൃതർ സന്ദർശനത്തിന്‌ അനുമതി നൽകിയിരുന്നില്ല. ഖൈബർ പഖ്‌തുൻഖ്വ മുഖ്യമന്ത്രി സൊഹെയ്‌ൽ അഫ്രിദി ഉൾപ്പെടെയുള്ളവരെയും ജയിലിൽ പ്രവേശിപ്പിച്ചില്ല. 
 കൊല്ലപ്പെട്ടെന്ന് വാർത്തകൾ പ്രചരിച്ചതോടെ ഇമ്രാൻ ഖാൻ ആരോഗ്യവാനാണെന്ന്‌ ആദിയാല ജയിൽ അധികൃതർ അറിയിച്ചിരുന്നു. സന്ദർശനം അനുവദിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന്‌ ആരോപിച്ച്‌ തെഹ്‌രി ഇ ഇൻസാഫ് (പിടിഐ) രംഗത്തെത്തിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home