Deshabhimani

print edition ഫ്‌ളോറിഡയിൽ ആഞ്ഞടിച്ച്‌ ഇസെയാസ്‌

Hurricane Isaias

photo credit: AFP

വെബ് ഡെസ്ക്

Published on Oct 11, 2026, 01:00 AM | 1 min read

ഫ്ലോറിഡ : അമേരിക്കയിലെ ഫ്‌ളോറിഡയിൽ ആഞ്ഞടിച്ച്‌ ഇസെയാസ്‌ ചുഴലിക്കാറ്റ്‌. വെള്ളിയാഴ്ച രാത്രിയാണ്‌ ഫ്ലോറിഡയുടെ വടക്കൻ ഗൾഫ് തീരത്ത് വീശിയത്‌. കനത്ത നാശനഷ്‌ടങ്ങളുമുണ്ടായി. അലബാമ, ജോർജിയ എന്നീ സംസ്ഥാനങ്ങളിലും കാറ്റ്‌ നാശം വിതച്ചു.‍ ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം പൂർണമായി നിലച്ചു. തീരമേഖലയിൽനിന്ന്‌ ആളുകളെ ഒഴിപ്പിച്ചു. പസഫിക് സമുദ്രത്തിലെ എൽ നിനൊ പ്രതിഭാസം കാരണം ഈ വർഷം അറ്റ്‌ലാന്റിക്കിൽനിന്നുള്ള ചുഴലിക്കാറ്റ് വളരെ വൈകിയാണ് ആരംഭിച്ചത്. ഇസെയാസിന് പുറമെ മെക്സിക്കൻ തീരത്തേക്ക് നീങ്ങുന്ന സൈമൺ ചുഴലിക്കാറ്റും അമേരിക്കൻ– -മെക്സിക്കോ അതിർത്തി ലക്ഷ്യമാക്കി നീങ്ങുന്ന റേച്ചൽ കൊടുങ്കാറ്റും പസഫിക്കിൽ ശക്തിപ്രാപിച്ചുവരികയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home